അഹം

കോപ താപങ്ങളൊഴിഞ്ഞൊരു ലോകംകാണുവാൻ കൊതിച്ചു ഞാൻ !എന്നാൽ മറന്നു ഞാൻ സ്നേഹത്തിൻ -തിരി നാളമെന്നുള്ളിൽ കൊളുത്താൻ

അർത്ഥം

ദേഹിതൻ അർത്ഥം തേടിയൊരു യാത്രയിലാണീദേഹം! അതിനാരംഭമെവിടെനിന്നെന്നുമറിയില്ല !ലക്ഷ്യ മതെങ്ങെന്നുമറിയില്ല ! കാലത്തിനൊ -ത്തതു തുടരുന്നീ യാത്ര ഇന്നുമെന്നും ! KV.Vishnu

യാത്ര

A Throwback selfie from Delhi int'l AP, After a long 12 day solo travel across Himalayas ♥️ ഏകാന്തതയിലെല്ലാം മറന്നൊന്നാഭിരമിക്കാൻഅറിയാ മുഖങ്ങൾക്കു നടുവിൽ എനിക്കെന്നെസ്വയം നഷ്ടപ്പെടുത്താൻ ! ശേഷമെൻ -ആത്മാവിനെ കണ്ടെത്താൻ ! എന്നിനി ഞാൻ തിരികെ യെൻ മനംതേടുന്ന ദിക്കും തിരഞ്ഞി-നിയുമൊരു യാത്ര പോകും? KV.Vishnu

Unsung Heroes

കഴിഞ്ഞ ഏതാനും വര്ഷങ്ങളായി മാത്രം കേട്ട് തുടങ്ങിയ പേരാണ് ഗ്രെറ്റ തുൻബെർഗ് ! വെറും പതിനാറു വയസ്സ് മാത്രമുള്ള പെൺകുട്ടി ലോക ശ്രദ്ധയിലേക്ക് എത്തി പെട്ടു അവളുടെ വ്യത്യസ്തതയാർന്ന പ്രധിഷേധത്തിലൂടെ. എല്ലാ വെള്ളിയാഴ്ചകളിലും സ്കൂളിൽ പോകാതെ അവൾ പോയി സ്വീഡൻ പാർലമെന്റിനു മുന്നിൽ നിന്നു പ്രതിഷേധത്തിന്റെ പ്ലക്കാര്ഡുമായി കാലാവസ്ഥവ്യതിയാനത്തിൽ ഉപകാരപ്രദമായ നിലപാട് എടുക്കുന്നതിൽ വേണ്ടി ആ രാഷ്ട്രത്തിന്റെ ശ്രദ്ധ ക്ഷണിച്ചു കൊണ്ടു . തുടക്കത്തിൽ ഒറ്റപ്പെട്ട പോരാട്ടമായിരുന്നെങ്കിലും അതു വെള്ളി വെളിച്ചത്തിലേയ്ക്കു നീങ്ങുവാൻ തുടങ്ങി അവളുടെ പ്രവർത്തിയിൽ … Continue reading Unsung Heroes

“ബുദ്ധനും ശങ്കരനും”

"സദാശിവ സമാരംഭംശങ്കരാചാര്യ മധ്യമംഅസ്മാത് ആചാര്യപര്യന്തംവന്ദേ ഗുരു പരമ്പരാം" തമസ്സിൽ നിന്നും വെളിച്ചത്തിലേയ്ക്കു നയിച്ചു കൊണ്ടിരിക്കുന്നവരും അറിവും അക്ഷരവും വിവേകവും പകർന്നുതന്നു കൊണ്ടിരിക്കുന്നവരുമായ സകല ഗുരുക്കന്മാർക്കും എന്റെ പ്രണാമം ! വൈദീക കാല ഭാരതത്തിലെ രണ്ടു കാലഘട്ടങ്ങളെ മാറ്റിമറിച്ച രണ്ടു ഗുരുക്കന്മാരെക്കുറിച്ചാണ് ഈ എഴുത്ത്. സാഹസമാണ് ഞാനീ ചെയ്യുന്നത് തെറ്റെങ്കിൽ ഗുരുക്കന്മാർ ഈ അവിവേകിയോടു പൊറുക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു. "ബുദ്ധനും ശങ്കരനും" സിദ്ധാർത്ഥ രാജകുമാരൻ, ശാക്യ വംശത്തിൽ ഗോതമ ഗോത്രത്തിൽ ശുദ്ധോധന മഹാരാജാവിനും മഹാറാണി മായദേവിക്കും മൂത്ത … Continue reading “ബുദ്ധനും ശങ്കരനും”

Dan Brown Books

ഏതാനും വര്ഷങ്ങള്ക്കു മുൻപ് "ഡാവിഞ്ചി കോഡ് എന്ന സിനിമ കാണുവാൻ ഇടയായി ആ സിനിമയിൽ നിന്നാണ് ഡാൻ ബ്രൗൺ എന്ന എഴുത്തുകാരനെ ഞാൻ അറിയുന്നത് തുടർന്ന് അദ്ദേഹത്തിന്റെ പുസ്തകത്തിനായുള്ള തിരച്ചിലിൽ എന്നിലേക്ക്‌ വന്നു ചേർന്ന പുസ്തകങ്ങൾ ആണ് "Demons and Angels" "The Lost Symbol" "Inferno" പിന്നെ "The Da'Vinci Code" അദ്ദേഹത്തിന്റെ ഈ നാല് പുസ്തകങ്ങൾ മാത്രമേ ഞാൻ വായിച്ചിട്ടുള്ളു. റോബർട്ട് ലാങ്ടൺ എന്ന സിംബോളജിസ്റ് പ്രഫസ്സറും അദ്ദേഹത്തിന്റെ കുറ്റാന്വേഷണങ്ങളും ആണ് ഓരോ ബുക്കും. … Continue reading Dan Brown Books

കൗശിക പക്ഷി

ചിന്തകളൊക്കെയും ചിതൽ തിന്നു പോയിനിസ്സംഗതയാം വാല്മീകത്തിനുള്ളി-ലാത്മാവ് നിദ്രയിലാണ്ടിരിക്കുന്നു ! നിദ്രതന്നായിരുളിൽ നിന്നും പരമസത്യത്തിന്നവ പുലരിയും കാലവും കാത്തു പ്രകൃതിജീർണിപ്പിച്ചൊരു പഞ്ജരത്തിലാ കൗശികൻകാത്തിരുന്നു നവ സ്വപ്നങ്ങൾ വിരിയു -മൊരു പുതു പുലരിക്കായി ! കാലമോ പറയാതെ അറിയാതെ പലഋതുക്കൾക്കും സാക്ഷിയായി, ഒടുവിൽദക്ഷിണാർദ്ധത്തിൽ നിന്നുമൊരു നവ രശ്മിയാ ഇരുളിനെ തകർത്ത നേരം ! പഞ്ജരം ഉപേക്ഷിച്ചാ കൗശിക പക്ഷിചിറകടിച്ചുയർന്നു പ്രകൃതി നിർമ്മിച്ചുവെച്ചോരൂ നവ പഞ്ജരം തേടി ! കെ വി വിഷ്ണു12/09/2020

The man.. ( A book for every human to be a human)….

Osho – Rumi – SreeBhuddha all they speak about eternal Love ! 🙂

Aarunya

ഓഷോ…

അദ്ദേഹത്തിന് പല മുഖങ്ങളുണ്ട്.. ഒരു തത്വജ്ഞാനിയുടെ, അറിവിനായി കൊതിക്കുന്ന ഒരു കുഞ്ഞിന്റെ, ഒന്നിനെയും വകവയ്ക്കാത്ത ഒരു നിഷേധിയുടെ, സ്വന്തം മനസിനനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന പൂർണനായ ഒരു മനുഷ്യന്റെ….. അങ്ങനെ അങ്ങനെ പല മുഖങ്ങൾ..

അദ്ദേഹം തന്റെ ദർശനങ്ങളെ മറ്റുള്ളവർക്കായി പ്രദർശനം ചെയ്യുന്ന അമൂല്യമായ ഒരു പുസ്തകമാണ് ‘the man’ അഥവാ ‘പുരുഷൻ ‘. ഇതുവരെ ലഭിക്കാത്ത ഒരു ആത്മീയ അനുഭൂതി പകരാൻ കഴിവുള്ള എന്തോ ഒന്ന് ആ പുസ്തകത്തെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നു..

നമ്മളൊക്കെയും സ്വാതന്ത്രരാണെന്ന് ഉറക്കെയുറക്കെ പ്രഖ്യാപിക്കുമ്പോഴും നമ്മൾ അറിയാത്ത അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാത്തതായി നടിക്കുന്ന ഒരുപാട് അസ്വാതന്ത്ര്യങ്ങൾ നമ്മുടെ ബോധത്തിലേക്ക് എറിഞ്ഞു തരികയാണ് ഓഷോ ഈ പുസ്തകത്തിലൂടെ..

മതത്തിന്റെയും ജാതിയുടെയും രാഷ്ട്രത്തിന്റെയും കെട്ടുപാടുകളില്ലാതെ സ്വന്തം മനസിനെ മാത്രം അനുസരിച്ച് ജീവിക്കാൻ നാം ഇതുവരെ പഠിച്ചിട്ടില്ല. നമ്മളൊക്കെയും സ്നേഹത്തെ നിഷേധിക്കാൻ പരിശീലിക്കപ്പെട്ടവരാണ്.. കാരണം യഥാർഥ സ്നേഹം എന്താണെന്ന് ഇതുവരെ നാം അറിഞ്ഞിട്ടില്ല.. നാം ഇതുവരെ അനുഭവിച്ചിട്ടുള്ള സ്‌നേഹം, മറ്റുള്ളവർ അവരുടെ ആവശ്യങ്ങൾക്കായി,അവരുടെ നേട്ടങ്ങൾക്കായി അണിഞ്ഞ ഒരു മുഖംമൂടി മാത്രമാണ്.. യഥാർഥമായ സ്നേഹം എന്നത് അതിലൊക്കെ എത്രയോ അപ്പുറമാണ്.. എത്രയോ വ്യത്യസ്‌തമാണ്..

പ്രണയം പോലും ഉപരിപ്ലവമാണ് ഇന്നത്തെ ലോകത്ത്.. അവന്റെ / അവളുടെ അഴകളവുകളോട് , ആകാരവടിവുകളോട്, സൗന്ദര്യത്തോട് , അവയവങ്ങളോട് തോന്നുന്ന വികാരത്തെ പ്രണയമായി തെറ്റിദ്ധരിക്കപ്പെടുന്നു. അവയ്ക്ക്‌ ആഴമോ മൂല്യമോ ഉണ്ടാവില്ല. കണ്ണിന്റെ കറുപ്പ് കാരണം, മൂക്കിന്റെ മുഴുപ്പുകാരണം ഒക്കെ നിങ്ങൾക്ക് തോന്നുന്ന ആ വികാരത്തെ പ്രണയമായി കാണുന്നത് ശുദ്ധ…

View original post 92 more words