Posted in Uncategorized

The man.. ( A book for every human to be a human)….

Osho – Rumi – SreeBhuddha all they speak about eternal Love ! 🙂

Aarunya

ഓഷോ…

അദ്ദേഹത്തിന് പല മുഖങ്ങളുണ്ട്.. ഒരു തത്വജ്ഞാനിയുടെ, അറിവിനായി കൊതിക്കുന്ന ഒരു കുഞ്ഞിന്റെ, ഒന്നിനെയും വകവയ്ക്കാത്ത ഒരു നിഷേധിയുടെ, സ്വന്തം മനസിനനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന പൂർണനായ ഒരു മനുഷ്യന്റെ….. അങ്ങനെ അങ്ങനെ പല മുഖങ്ങൾ..

അദ്ദേഹം തന്റെ ദർശനങ്ങളെ മറ്റുള്ളവർക്കായി പ്രദർശനം ചെയ്യുന്ന അമൂല്യമായ ഒരു പുസ്തകമാണ് ‘the man’ അഥവാ ‘പുരുഷൻ ‘. ഇതുവരെ ലഭിക്കാത്ത ഒരു ആത്മീയ അനുഭൂതി പകരാൻ കഴിവുള്ള എന്തോ ഒന്ന് ആ പുസ്തകത്തെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നു..

നമ്മളൊക്കെയും സ്വാതന്ത്രരാണെന്ന് ഉറക്കെയുറക്കെ പ്രഖ്യാപിക്കുമ്പോഴും നമ്മൾ അറിയാത്ത അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാത്തതായി നടിക്കുന്ന ഒരുപാട് അസ്വാതന്ത്ര്യങ്ങൾ നമ്മുടെ ബോധത്തിലേക്ക് എറിഞ്ഞു തരികയാണ് ഓഷോ ഈ പുസ്തകത്തിലൂടെ..

മതത്തിന്റെയും ജാതിയുടെയും രാഷ്ട്രത്തിന്റെയും കെട്ടുപാടുകളില്ലാതെ സ്വന്തം മനസിനെ മാത്രം അനുസരിച്ച് ജീവിക്കാൻ നാം ഇതുവരെ പഠിച്ചിട്ടില്ല. നമ്മളൊക്കെയും സ്നേഹത്തെ നിഷേധിക്കാൻ പരിശീലിക്കപ്പെട്ടവരാണ്.. കാരണം യഥാർഥ സ്നേഹം എന്താണെന്ന് ഇതുവരെ നാം അറിഞ്ഞിട്ടില്ല.. നാം ഇതുവരെ അനുഭവിച്ചിട്ടുള്ള സ്‌നേഹം, മറ്റുള്ളവർ അവരുടെ ആവശ്യങ്ങൾക്കായി,അവരുടെ നേട്ടങ്ങൾക്കായി അണിഞ്ഞ ഒരു മുഖംമൂടി മാത്രമാണ്.. യഥാർഥമായ സ്നേഹം എന്നത് അതിലൊക്കെ എത്രയോ അപ്പുറമാണ്.. എത്രയോ വ്യത്യസ്‌തമാണ്..

പ്രണയം പോലും ഉപരിപ്ലവമാണ് ഇന്നത്തെ ലോകത്ത്.. അവന്റെ / അവളുടെ അഴകളവുകളോട് , ആകാരവടിവുകളോട്, സൗന്ദര്യത്തോട് , അവയവങ്ങളോട് തോന്നുന്ന വികാരത്തെ പ്രണയമായി തെറ്റിദ്ധരിക്കപ്പെടുന്നു. അവയ്ക്ക്‌ ആഴമോ മൂല്യമോ ഉണ്ടാവില്ല. കണ്ണിന്റെ കറുപ്പ് കാരണം, മൂക്കിന്റെ മുഴുപ്പുകാരണം ഒക്കെ നിങ്ങൾക്ക് തോന്നുന്ന ആ വികാരത്തെ പ്രണയമായി കാണുന്നത് ശുദ്ധ…

View original post 92 more words

Author:

An Human Soul wandering this Earth !!

3 thoughts on “The man.. ( A book for every human to be a human)….

Leave a comment