Posted in Uncategorized

മാസ്‌ക്

ഒരു കുഞ്ഞു മാസ്ക് കഥ !

എഴുത്ത്

ഇരമ്പിയെത്തുന്ന തിരമാലകളെ വരവേൽക്കുവാൻ പാഞ്ഞെടുക്കുന്ന ഒരായിരം പാദങ്ങൾ, ഇന്ന് അപ്രത്യക്ഷമാണെന്ന മുന്നറിയിപ്പുമായി ഊക്കോടെയെത്തിയ കാറ്റ്, പരിഭവിച്ചാവണം…തന്റെ സ്ഥിരം കുസൃതികളെ കവെർന്നെടുത്ത ഇത്തിരികുഞ്ഞൻ വൈറസ്സിനോടുള്ള വൈര്യം തീർക്കുന്നത് , ഇരുണ്ട വെളിച്ചത്തിലാണെങ്കിലും ഞാൻ കണ്ടു..
പ്രകൃതിയെ പകുത്തുതിന്നുന്ന ആർത്തിപൂണ്ട മനുഷ്യന്റെ സാമിപ്യം നന്നേ കുറഞ്ഞപ്പോൾ , അവക്കുണ്ടായ വീർപ്പുമുട്ടലുകൾ നമ്മോടുള്ള കറകളഞ്ഞ സ്നേഹമാണെന്നുറക്കെ വിളിച്ചുപറയുവാൻ, മനുഷ്യന്റെ കർണപടത്തിൽ മുഴങ്ങുന്ന സീൽകാരമായി പരിണമിക്കുന്ന മാത്രയിൽ എന്റെ ശബ്ദം ഉയർന്നില്ല…
ഹാ ഇനി എത്ര നാൾ, ഈ ദുരന്തമുഖത്തിൽ നിന്നും ഏറ്റുവാങ്ങേണ്ട ദുർഘടങ്ങൾ കഠിനം തന്നെ…
എന്നിരുന്നാലും ഞാൻ  സുരക്ഷിതനാണ്….എന്നെ പോലെ കുറച്ച്പേർ കൂടിയുണ്ട്…എല്ലാവർക്കും ഞങ്ങളെ മതിപ്പാണുതാനും….അതിനിടയിൽ വലിയൊരു കഥ തന്നെയുണ്ട്… ഒരു മാസ്‌ക് കഥ…

‘ഉണ്ണായി സർ കൊണ്ടു വന്നതാ വടക്കൂന്ന് നല്ല വിലപിടിപ്പുള്ള, മിനുസമുള്ളത്.. പക്ഷെ ഇതാരുമിപ്പോൾ ഉപയോഗികണ്ട..നശിപ്പിക്കാൻ ഞാൻ സമ്മതിക്കയില്ല..’

നെറുകയിൽ തിരുകിയ ഉപ്പിലിട്ട നെല്ലിക്ക ഉറിഞ്ചികൊണ്ട് കേശു അമ്മയെ ദയനീയമായി നോക്കി…
ദ്വാരങ്ങൾ അലങ്കാരമായി തോന്നിയ അയഞ്ഞുപോകുമായിരുന്ന വള്ളിനിക്കറിന് മുകളിൽ അവൾ പുതുതായി തയ്ച്ച ഉടുപ്പ് അണിയിപ്പിച്ചുകൊണ്ട് പറഞ്ഞു…

ഈ ആവശ്യവുമായി നിന്നെ പറഞ്ഞുവിട്ടത് ആരെന്നെനിക്ക് മനസിലായി… എന്റെ പൊന്നു മക്കളെ..രാത്രിയിൽ സ്വസ്ഥമായി ഉറങ്ങുവാൻ ഈ ചോർന്നലിക്കുന്ന , ദ്രവിച്ചുതുടങ്ങിയ ഭിത്തികളും.. ഇഴകൾ പൊട്ടി…കീറലുകൾ വന്ന വിരിപ്പും, മറ്റൊന്ന് വാങ്ങുവാനുള്ള ശേഷിയില്ലാത്തതുകൊണ്ടല്ലേ..ഈ അവസ്ഥയിലും’….

ദുഃഖഭാരം അവളുടെ കൈകളിലെ തഴമ്പിച്ച പാടുകളിന്മേൽ നിഴലിച്ച്കാണാമായിരുന്നു…
കണ്ണൻ ഓടിയെത്തി…

അമ്മേ മാളുചേച്ചി തന്നതാ… നെല്ലിക്ക… ലേശം കൈപ്പിണ്ട്…ഉപ്പുപിടിച്ചിട്ടില്ല…ദാ കഴിക്ക്..

ഉമ്മറക്കോലയിൽ  നിന്ന് അമ്മയുടെ ദൈന്യം…

View original post 149 more words

Author:

An Human Soul wandering this Earth !!

2 thoughts on “മാസ്‌ക്

Leave a comment