Posted in Travelouge

Land Of Exiled Lives – DharamShala/Mcleodganj

ശ്രീ ബുദ്ധനോട് എന്തോ വല്ലാത്തൊരു പ്രണയമാണ് മനസ്സിൽ, അദ്ദേഹത്തിന്റെ വചനങ്ങളിൽ എന്തോ ഒരു സമാധാനം ഞാൻ അനുഭവിച്ചിട്ടുണ്ട് ! എന്നെ ആത്മീയമായി സ്വാധീനിച്ച ഒരേ ഒരു വ്യക്തി ശ്രീ ബുദ്ധൻ മാത്രമാണ് .ഈ പ്രണയം എന്ന് തുടങ്ങിയെന്നു കൃത്യമായി അറിയില്ല പക്ഷെ എന്റെ ആദ്യ ഹിമാലയൻ യാത്ര അത്തരമൊരു പ്രണയത്തിന്റെ പുറത്തായിരുന്നു നൂറ്റാണ്ടുകൾക്കു മുൻപ് സൃഷ്ടിക്കപ്പെട്ട ബുദ്ധ വിഹാര കേന്ദ്രങ്ങൾ തേടി, ആ യാത്ര തീരുമ്പോഴേക്കും ബുദ്ധിസ്സത്തോടും ശ്രീ ബുദ്ധനോടുമുള്ള എന്റെ പ്രണയത്തിന്റെ തീവ്രത വളരെ കൂടുതലായി കഴിഞ്ഞിരുന്നു! അന്ന് തൊട്ടുള്ള ആഗ്രഹമാണ് പതിനാലാമതു ദലൈലാമയെ നേരിട്ട് ഒരു വട്ടം കാണണം! ഓരോ യാത്രയും എന്നെ തിരഞ്ഞെടുത്ത പോലെ ആയിരുന്നു ഈ യാത്രയിലും ഞാൻ എത്തിപെടുകയായിരുന്നു! അതെ പോലെ തന്നെ എത്തിപ്പെട്ട യാത്രകളിലെലാം ഞാൻ കാണാൻ ആഗ്രഹിച്ചതല്ല എനിക്കായി കരുതി വെച്ചിട്ടുണ്ടായിരുന്നത് ഇവിടെയും സ്ഥിതി മറിച്ചായില്ല !

ട്രെക്കിങ്ങ് കഴിഞ്ഞു വിശ്രമിക്കുന്ന വേളയിൽ അവിചാരിതമായി അമൃത്സറിൽ എത്തിപ്പെട്ട പോലെ ഒരു അദൃശ്യത എന്നെ ധരംശാലയിലേക്കു നയിക്കുകയായിരുന്നു. അമൃത്സറിൽ നിന്നും 7-8 മണിക്കൂർ നേരത്തെ ബസ് യാത്രക്കു ശേഷം ധരംശാലയിലും പിന്നെ അവിടുന്ന് അര മണിക്കൂർ നേരം കൊണ്ട് മക്ളിയോദ്ഗഞ്ചിലും എത്തി. രാത്രിയായി കഴിഞ്ഞിരുന്നു അവിടെ എത്തി ചേർന്നപ്പോൾ അത് കൊണ്ട് റൂം എടുത്തു പുലർച്ചെ ആവാം അന്വേഷണം എന്നാലോചിച്ചു എത്ര പിശുക്കാമോ അത്രേം പിശുക്കി അതിനൊത്തൊരു തല്ലിപ്പൊളി റൂം കണ്ടെത്തി നിദ്രയായി ! കാലത്തു നേരത്തെ എഴുന്നേറ്റു അപ്പോൾ മുന്നിൽ കണ്ട കാഴ്ച തല്ലിപ്പൊളി റൂമിനോടുള്ള അനിഷ്ടത്തെ ഇഷ്ട്ടമാക്കി ! , മേഘ കിരീടം അണിഞ്ഞു നിൽക്കുന്ന ദൗലധർ പർവ്വത നിരകൾ,ഇന്ദ്രാഹാർ പാസും, ത്രിയുണ്ട് പർവ്വതവും ഇവയുടെ മടിയിലായി ഈ കൊച്ചു പട്ടണവും പൂർണമായി ഇവിടെ നിന്ന് കാണുവാൻ കഴിഞ്ഞു !

!

കാലത്തേ ഉദ്യോഗമെല്ലാം ക്ഷണ നേരം കൊണ്ട് തീർത്തു ദലൈലാമ ടെംപിൾ അന്വേഷിച്ചു നടത്തം ആരംഭിച്ചു അര കിലോമീറ്റെർ വേണ്ടി വന്നുള്ളൂ അവിടെ എത്താൻ. പക്ഷെ എത്തിയ സമയം തെറ്റി പോയിരുന്നു.ഒന്ന് രണ്ടാഴ്ച മുൻപ് ദലൈലാമ അവിടെ നിന്നും ഗയയിലേക്കു യാത്രയായിരുന്നു. അദ്ദേഹം തത്സമയം ബിഹാറിലോ യൂപിയിലോ ആണെന്ന് അന്വേഷിച്ചപ്പോൾ മനസ്സിലായി. വന്ന സ്ഥിതിക്ക് ഇനി മക്ലിയോഡ്ഗഞ്ചിനെ അടുത്തറിയാം എന്ന് തീരുമാനിച്ചു. യാത്ര ദലൈലാമ ടെംപിളിൽ നിന്നും തന്നെ തുടങ്ങി ! അകത്തു കടന്നു ബുദ്ധനെ ദർശിച്ചു നമസ്കരിച്ചു നടത്തം ആരംഭിച്ചു ദലൈലാമയുടെ വീടിനു മുന്നിലൂടെ ആദ്യം പോയത് ടിബറ്റൻ മ്യുസിയത്തിലേക്കായിരുന്നു !

ആ മ്യുസിയം വരവേറ്റത് മനസ്സിനെ നൊമ്പരപെടുത്താൻ പോന്ന കാഴ്ചകൾ കൊണ്ടായിരുന്നു ടിബറ്റൻ ജനതയുടെ നിസ്സഹായതയുടെ കാഴ്ചകൾ. ലോകത്തിന്റെ മേൽകൂരയിൽ നിന്നും വന്നവർക്കു ഇന്നു അന്യനാട്ടിൽ മേൽക്കൂരക്കായി കേഴേണ്ട അവസ്ഥ ദയനീയം എന്നലാതെ എന്ത് പറയാൻ . ചൈനീസ് അധിനിവേശം ആ നാടിനെയും അതിന്റെ സംസ്കൃതിയെയും തകർത്ത കാഴ്ചകളും ചിത്രങ്ങളും ആണ് അതിനുള്ളിൽ മുഴുവൻ. 1959 മുതൽ ഇവിടെയാണ് ദലൈലാമയും അദ്ദേഹത്തിനെ പിന്തുടർന്ന് വന്ന അനേകായിരം ടിബറ്റുകാർക്കും അഭയ കേന്ദ്രം. അദ്ദേഹത്തിന് അഭയം നൽകിയതാണ് ചൈനയുമായുള്ള രാഷ്ട്രീയ വൈര്യത്തിനു നിമിത്തമായെന്നു കരുതിയാലും തെറ്റില്ല ! എന്ത് തന്നെ ആയാലും അന്ന് തൊട്ടു ഇവിടെ നിന്നും ടിബറ്റൻ പാര്ലിമെൻറ് പ്രവർത്തിക്കുന്നു പ്രത്യേകിച്ച് അത് കൊണ്ട് കാര്യമൊന്നും ഇല്ലെങ്കിലും ടിബറ്റൻ ജനത ഇന്നും കാതോർക്കുന്നു അവരുടെ നേതാവിനു മുന്നിൽ !

ദലൈലാമയുടെ പലായനത്തിന്റെ മാത്രമല്ല പിന്നെയും ഒരുപാട് കഥകൾ അവിടെ നിന്നും വായിച്ചു , അഞ്ചാം വയസ്സിൽ തന്നെ രാഷ്ട്രീയ തടങ്കലിൽ ആയ പതിനൊന്നാം പഞ്ചൻ ലാമയുടെ കഥ ! ഇന്നും ആർക്കുമറിയില്ല ചൈന അദ്ദേഹത്തെ എന്ത് ചെയ്തു എന്ന് ? ദലൈലാമക്കു ശേഷം അടുത്ത സർവോന്നത നേതാവാണ് പഞ്ചെൻ ലാമ. പത്താമത്തെ പഞ്ചെന്ലാമയെ ചൈന വിഷ പ്രയോഗത്തിലൂടെ വക വരുത്തി, തുടർന്നു ഇന്നത്തെ ദലൈലാമ പത്താമത്തെ പഞ്ചൻ ലാമയുടെ പുനർജന്മമായ “Gedhun Choekyi Nyima” എന്ന അഞ്ചു വയസ്സുകാരനെ പുനർജന്മമായി അംഗീകരിച്ചു അവരോധിച്ചു. എന്നാൽ അന്നേക്ക് മൂന്നാം നാൾ പഞ്ചെന്ലാമയെയും മാതാ പിതാക്കളെയും ചൈന തടങ്കലിലാക്കി പിന്നെ ഇന്ന് വരെയും അദ്ദേഹത്തിന്റെ വിവരങ്ങൾ അജ്ഞാതമാണ് ! ഇത് പോലെ ദലൈലാമക്കും ടിബറ്റിനും വേണ്ടി ജീവൻ ബലികഴിച്ച അനേകം പോരാളികളുടെ ചരിത്രം ഇവിടുത്തെ ചുവരുകളിൽ ഉണ്ട് ! എന്നെങ്കിലും തിരികെ സ്വരാജ്യത്തിലേക്കു തല ഉയർത്തി ചെല്ലാൻ കഴിയും എന്ന വിശ്വാസത്തിൽ കുറെ ടിബറ്റൻ അഭയാർത്ഥികളും !

അവിടിന്നു പിന്നെ ചെന്നത് സെന്റ് ജോൺസ് പള്ളി കാണുവാൻ ആയിരുന്നു പൈൻ ദേവദാരു കാടുകൾക്കു നടുവിൽ പ്രാചീന ഇംഗ്ലീഷ് രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ള ഒരു കൊച്ചു മനോഹരമായ പള്ളി ! കഷ്ടി ഒരു കിലോമീറ്റെർ ദൂരമേ ഉള്ളു അതോണ്ട് നടന്നു തന്നെ പോയി മനോഹരമായൊരു നടത്താമായിരുന്നു അത് ആളും ആരവുമൊഴിഞ്ഞ റോഡിലൂടെ ഇരുവശവും പടർന്നു വളർന്നു നിൽക്കുന്ന കാടിനും നാടവിലൂടെ ഒരു നടത്തം ! മനോഹരം ആയില്ലെങ്കിൽ അല്ലെ അത്ഭുതം ഉള്ളു ! പുരാതന യൂറോപ്യൻ നിർമാണ ശൈലിയായ നിയോ ഗോഥിക് രീതിയിലാണ് ഈ പള്ളിയുടെ നിർമാണം. 1852 ൽ ആണ് ഈ പള്ളിയുടെ നിർമാണം നടന്നത്. ഒരുപാട് പേരുടെ ജീവമെടുത്ത 1905 കാംഗ്ര ഭൂകമ്പത്തെയും അതിജീവിച്ചു ഇന്നും ഉറപ്പോടു കൂടി ഈ പള്ളിയിവിടെ നിലകൊള്ളുന്നു ! ലോർഡ് എൽജിൻ എന്ന വൈസ്രോയിയുടെ അന്ത്യ സംസ്കാരം നടന്നിട്ടുള്ളതും ഇവിടുത്തെ സെമിത്തേരിയിൽ ആണ് !

പ്രാർത്ഥന സമയത്തായിരുന്നു ഞാൻ അവിടെ എത്തി ചേർന്നത് അത് കൊണ്ട് തന്നെ പള്ളി തുറന്നിരുന്നു ധാരാളം വിശ്വാസികളും ഉണ്ടായിരുന്നു. പ്രാർത്ഥന തീരും വരെ അവരുടെ കൂടെ കൂടി പള്ളിയുടെ അകത്തിരുന്നു. പിന്നെ പുറത്തേക്കിറങ്ങി ഫോട്ടോസ് എടുത്തു നടക്കുന്നിതിനടയിൽ പൊടുന്നനെ അതി ശക്തമായി മഴ ആരംഭിച്ചു ! ഏകദേശം രണ്ടര മണിക്കൂറോളം നിലക്കാതെ തിമിർത്തു പെയ്തു മഴ ! ഭൂരിഭാഗവും സ്വന്തം വാഹനത്തിൽ വന്നവരായിരുന്നു കൊണ്ട് തന്നെ ആ തിമിർത്തു പെയ്യുന്ന മഴയത്തും പള്ളിയും പരിസരവും ശൂന്യമാവാൻ അധികം നേരം വേണ്ടി വന്നില്ല. എനിക്ക് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത കാരണത്താൽ ആ വന്യതക്കും കൊച്ചു പള്ളിക്കും മുൻപിൽ ഏകനായി പുറത്തെ വെയ്റ്റിംഗ് ഷെഡിൽ മഴ തീരുവോളവും അതിന്റെ സൗന്ദര്യവും ആസ്വദിച്ചു ഇരുന്നു! ഉച്ച കഴിഞ്ഞു മൂന്നു മണിയോടടുപ്പിച്ചായി മഴ തീർന്നപ്പോൾ നേരം പോയത് ഞാൻ അറിഞ്ഞില്ലെങ്കിലും എന്റെ വയറു അറിഞ്ഞിരുന്നു അത് കൊണ്ട് ഇനി ഊണ് കഴിച്ച ശേഷം ആവാം അടുത്ത പരിപാടി എന്ന് തീർച്ചയാക്കി നേരെ ഒരു ഹോട്ടലിൽ ചെന്ന് ചിക്കൻ തുക്പ്പ എന്ന ടിബറ്റൻ ഭക്ഷണം കഴിച്ചു, സാധാരണ യാത്രകളിൽ നോൺവെജ് കഴിവതും ഒഴിവാക്കുകയും ഭക്ഷണ പരീക്ഷണങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാറാണ് പതിവെങ്കിലും ഇതൊന്നു പരീക്ഷിക്കാൻ മനസ്സ് പറഞ്ഞത് കേട്ട് കഴിച്ചു നോക്കിയതാണ് ! സൂപ്പിൽ ന്യുഡിൽസും ചിക്കൻ പീസും എല്ലാം ഇട്ടൊരു സൂപ് പോലത്തെ ഭക്ഷണമാണ് തുക്പ ! സംഗതി എന്തായാലും ഇഷ്ട്ടായി !

പത്തു പന്ത്രണ്ടു ദിവസത്തെ എന്റെ ഏകാന്ത യാത്രക്ക് അർദ്ധ വിരാമം നൽകി അടുത്ത ദിവസം രാത്രി ഡൽഹിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു ഹോട്ടലിലേക്ക് തിരികെ നടന്നു ! ഊരും ഉറവും ആളും പരിചയമിലാത്ത ഒരുപാട് വഴികൾ ആളും ആരവവും ഒഴിഞ്ഞ പർവ്വതങ്ങൾ ആൾകൂട്ടത്തിൽ തനിയെ ആയി പോയ നിമിഷങ്ങൾ അങ്ങനെ ഓർത്തു വെക്കാൻ ഒരുപാട് നല്ല ഓർമ്മകൾ ! ഇനി ഡൽഹി അവിടുന്ന് അബുദാബി, മറ്റൊരു സ്ഥലം എന്നെ തിരഞ്ഞെടുക്കുന്ന നാൾ വരെയും പിന്നിട്ട വഴികളുടെ ഓർമ്മകളെ താലോലിച്ചു അടുത്ത കർമ്മ പഥത്തിലേക്ക് സഞ്ചാരം !

വിഷ്ണു.കെ.വി
04/04/2020

Posted in Travelouge

Travel Memmories – 1

Travel it’s everything for me. I believe only a traveler can love this world wholeheartedly without any barriers. I don’t know what travel gives me! Even I didn’t expect anything more than some moments to Live. After every travel I got wondered how I should miss some most beautiful memories without capturing it. And it’s about such a memory which I forget to capture which just I lived!

It was in mid-September 2019 I went for my solo trekking to brighu lake with one tent sleeping bag and packet of bread and neutrella for my three day stay above the mountains. It was literally an unsuccessful one because I able to reach only till rola kholi but at the same time it is my wonderful journey till today! After my first day’s trek which ends few km’s before Rola kholi and next morning from there I started trekking towards Brighu Lake. Comparatively it’s easier than the first day trek. Also a heavenly one! Mighty Mountains! Beautiful grass lands, small water streams, Wildly Gazing Horses! The water is sweater than any bottled water there and the air is purer than anything else in this world.
After few km’s trek I reached the beautiful valley RolaKoli, I was never before in such place like that, which feels me like I was on a dream or in heaven right that time. A small silver stream is crossing all over the valley! I sat there on the banks of it for hours even forget I need to reach Brighu Lake because I lost my self in the mesmerizing beauty of that valley! Nobody else there I found between me & Mother Nature, I am all alone on her laps and enjoying her un conditional love! A water drop from the heaven itself called me from my dreams and suddenly the climate has been changed, fog fully covered all over the valley & starts drizzling. I came back to the real world and taken my pocho and covered myself! I went to a tent seen few meters away which is ran by some travel groups! I ask them for the route to reach Brighu Lake but their answer was disappointing! They ask me to don’t go up now it’s already drizzling and the last step to the lake was full of steep boulders which can’t cross if rain gets strong!
With a heavy heart I start my Hike back to tent! Once the valley went out of my sight the drizzles gets heavy and felt like somebody throwing sand on me! I stop there to take a look at my surroundings, it was awesome, I am standing all alone in the foot of huge hills above me , and vast grass land steep down and in a narrow path I am all alone in the rain ! Small ice balls start to fall along with the rain and the hail fall get heavier. I still stand there without any movement “I am not crying nor thinking or not even I was happy just I am living! 15-20 minutes may be crossed rain finishes I see all around the grassland was slightly covered under white snow ! With my walking pole I take some ice balls from ground and take to my lips! How I can express that feeling?? The answer is “I don’t know”!
Spend some more time idle there and back to my tent! My mind becomes empty I don’t want to see brighu lake anymore! I decide to walk back to Gulaba next morning. There’s something more waiting for me in that night also! The temp drop down to 0° & huge shower with hails started, and morning I came out of sleeping bag like I slept inside a refrigerator last ni8!! Came out of the tent done some exercise my body again get back to its metabolism quickly! Later going through the pics I taken, I didn’t found a single pic of the moment that filled my soul! I don’t know why? May be at that time that moment I don’t want any distraction between me and nature which I am recognizing now!
Vishnu KV                                                                                                                                                31/03/2020

Posted in Travelouge

HIMALAYAN DAIRIES

DAY – 1

We met an unexpected friend before start of our second day journey an extra ordinary and suitable for that cold desert which is our dearest and nearest neighbor in Kerala we called her name as mazha (Rain). The Continues drizzles up to noon made the Himalayan roads unhealthy to travel. Muds have been formed already and chance of skidding also there, as we are travelling on motor bikes and it makes the risk level and adrenaline rush to its peak.

We planned our travel loop last night is to complete Key monastery – Langza and Hikkim in one day. Because of the rain the road to Langza and Hikkim gets muddy and the locals of the Kaza advised us to don’t use the road today, because the road to langza and Hikkim are mostly steep roads, so better to finish key gompa visit today and keep langza and hikkim for day 3.

Around 12:00 the drizzle gets weak and we (Sarath/Puja/Sudheer & me) starts our trip with Enfield and with Two Activa’s. After we starts riding around a two kilometers passed we get lost in to two ways Sudheer went to key monastery correctly, me along with Sarath and puja. we lost way and starts climbing up hill road to langza ! As the villagers said the road was more danger to ride and the bikes skids at many areas. The bullet climbs very easily these up hills compared to my Activa. The mud get inside to the back wheels of activa and not moving even on full acceleration. The ride gets more and more miserable on these conditions. Most of these areas are steep and I got unable to ride so I was forced to get down of scooter and start to push it to move on these steep roads which is too in an altitude nearly more than 13 thousand feet. Somehow till langza the climbing up areas was less and without much difficult we reached Langza.

Langza – Bowl Shaped Village situated 14500 ft. above the sea Level also its known for its wide fossil collection–also the most beautiful place where the nature providing us both natural and spiritual energies. A Huge Buddha Statue, Langza village and Langza Monastery is the main things to see here, several home stays are available in this village. Its population here is around 140 – 150 only. The Big Buddha statue make us feel that Buddha is sitting on the laps of Himalayas. We stayed there for around half hour only because of we need to reach Hikkim village where the world’s highest Post office situated which is at an altitude of 14400 ft. and more steeps are there to ride. I have sat there for few minutes silently by hearing keerthanam Ananda valli sung by Sreevalsan menon. Words can’t explain the feeling I get from there, literally it becomes my personnel fav spot of Spiti valley.


Hikkim Village & Post office – the village situated almost 14400 Ft. above the sea level and holding limca book of record for having world’s highest post office (altitude of 14567ft.) ride to there is always an bad dream for me but remembering a saying “the most toughest road will lead to the beautiful destination “.it feels true once we reached our destination at Langza And Hikkim, Himalayan Beauty can’t be explained by words. Because of the toughest road we able to make there only after post office get closed. But we get post cards from the small shop there and decide to come another day to post it and later we hand over the cards to our friend Sudheer who missed today’s trip with us to hikkim and langza. We have spent there around an hour and start go back to Kaza. Also witnessed the horse riding festival going on there near hikkim.

“How much you hard work to achieve something, that much happy you feel after Done It“

Day – 2 (14/08/2018)

After an Adventure trip on day two we plan our trip to KEY GOMPA – Kibber – Chicham , Sudheer yesterday already visited key monastery so he tell us “ You guys move to Key and call me once u reached there and before finishing your visit I will be there”. So we leave him in home stay to sleep and we three (Me Sarath & puja) left to Key Monastery. It is a normal road to drive and also I changed the active for a new activa yesterday it self so the drive to Key was very smooth.
Key Monastery (altitude 13668 ft) – A 600 year old monastery located on the banks of Spiti River. Key village and gompa Looks like a crown of Spiti valley where the gompa located on the top as a jewel. We went inside gompa, it was a prayer time there and lamas sitting chanting their verses. It was such a vibe their chanting’s created inside that room which can’t be explained by words. My mind and body feels weight less even after they finished their prayer. After the prayer finished we came out side and meet an spitian guy he take us to one Lama and he invite us for the visit through their gompa. Three main rooms were opened before us in gompa first we went inside kardung where lama informed us there they kept mortal remains of their gompas first head lama. The room contains several ancient scriptures, mural paintings and pictures of Buddha. Which is a first experience for me. Second we move to room named Xicheim, lama ji explained us when first time His Holiness 14th Dalai Lama visit key monastery he rested here. Lastly we went to room where they kept the oldest and biggest prayer wheel is kept. After finish these visits Lama ji gave us an wonder full Green Tea that taste wasn’t experienced before in my life. Later we went to see gurukulam in the gompa and gave young lamas chocolates, spent few time with them. In the meantime Sudheer also already reached there and waiting for us on the entrance of gompa, so we start ride together to Kibber Village from Key Monastery.

Kibber Village (Altitude 14200 ft.) – the village located 20 + kms away from kaza, compare to other villages in Spiti valley this one is the biggest one with a population around 350. Also it have a wild life sanctuary where there is a possibility to see the rarest Himalayan animals like Tibetan wolf snow leopard ibex red fox etc. we see there green pees fields which looks very beutifull. I take some photos of terrains and the village from there and we start move to Chicham (Asia’s Highest Bridge).
Chicham Bridge – (Altitude 13596 Ft.) – Asia’s highest bridge this bridge connects chicham village to Kibber. We spent 1 – 2 hours there in Chicham Bridge for our legend to fly his drone from there to capture some wonderful pictures. And after taking pictures we move down to Kaza and we reached there very quickly around 2:30 – 3:00.

Rangrik – It’s an unexpected visit we planned and travelled, it’s a village lies opposite to key village these two villages are on the opposite banks of Spiti River. It’s a wonder full evening we spent there and experienced last light on the mountains from there. Sudheer captured that awesome pictures in his lens. Till the light gone we completely enjoyed that divine silence of the nature there and ride back to homestay. Thanks to Sudheer to take us there. On the same location we come back again on night to experience one of the most wonderful gift of Himalayas “Star Gazing” for this I need to thank my friends Sarath and Sudheer for compelled a lazy guy like me to go there and experience this amazing View. I felt completely speechless by seeing the meteor showers and galaxy from there. And it turned into the best day of my whole journey. Our friend Sudheer took some great clicks of this beauty, which I felt amazed. We spent hours there by sleeping on the roads and amazed on the beauty. Cold starts to come inside to our jackets and tracks. So we decide to go back to room to have some rest.

“Don’t be lazy on trips, it may cause the whole trip waste.”

Day – 3 & 4 (15/08/2018 & 16/08/2018)

The day start with bad news of somebodies death and the whole village was went there for the cremation ceremonies, because of that all stores and hotels remain closed till they finished those ceremonies. Around 12 noon the shops opened, we had our breakfast and starts my final day trip of Spiti to Dhankar and Tabo monasteries. Both are the world’s oldest Buddhist monasteries. And there is small and funny ego also going on between them on “who is older”. Later archeology Dept. came on this issue to make a confirmation and they come to a conclusion Tabo monastery was the oldest one and it is believed to have been built on 996 AD.
Dhankar Monastery – believed to have been built 1200 years ago, ride to the dhankar is nearly 8 km uphill from the village name Sichling which is 26 km away from our starting point kaza, the first 26 km was an descent drive but last 8 km from sichling to dhankar completed within 40-45 minutes. Sharp turns and steep climbing’s make this ride little tough. The monastery was closed on the time we reached there. Sarath and Sudheer went for dhankar lake trek from there, me and Pooja decided to go to Tabo monastery.

Tabo Monastery – 23 km of ride is required from Sichling to reach Tabo, the road conditions are not much bad but still need to be very careful while riding. It’s because of the chances for unexpected landslides are high on this road. Its takes around an hour to cover this distance. There is two monasteries in tabo a new one and old. The old buildings are almost in endanger position so they have built a new monastery nearby it as same as the old one. We went to old monastery, it will be surely heaven for painting lovers to see & experience some beautiful mural paintings inside their prayer room. That too more than thousand year old paintings. I am not familiar with the paintings still it feel wonderful on watching those.

The time to say good bye to Spiti – It feels very hard to leave this beautiful place, 16th early morning was my bus to Manali and from there to Delhi and the train to Palakkad is on 18th morning. That return trip was gifted with few more beautiful things such as view of Himalayas from Kunzum pass, waterfalls coming from the glaciers, Chandra River the beautiful Rohtang Pass and its greeneries.
I will come back to you someday, if you call me again – but till that day “MISS U”

Posted in Travelouge

TREK TO BHRIGU LAKE

ഇനിയുള്ള മൂന്നു ദിവസം മല മുകളിൽ ആയിരിക്കും രണ്ടു രാത്രിയും മൂന്നു പകലും. മുകളിൽ ആരെങ്കിലും ഉണ്ടാവുമോ ഒരെത്തും പിടിയുമില്ല കയ്യിൽ ഒരു ടെന്റ് ഉണ്ട് കഴിക്കാൻ ഒരു പാക്കറ്റ് ബ്രെഡും കുറെ ഗോദമ്പ് ബിസ്ക്കറ്റും കുടിക്കാൻ രണ്ടു ലിറ്റർ വെള്ളവും ! ഒറ്റയ്ക്കു പോകുന്നത് കുഴപ്പമാവും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കാൻ ജിപ്സിക്കാരൻ നോക്കിയെങ്കിലും “ഇതൊക്കെ എന്ത് പോടാ ” എന്ന സലിംകുമാറിന്റെ പുച്ഛത്തോടെ അയാളെ അവഗണിച്ചു. ഏകദേശം ആറു ഡിഗ്രി വരെ തണുപ്പാണ് മുകളിൽ, ചാറ്റൽ മഴ പെയ്താൽ പെയ്തു ഇത്രയൊക്കെ ഓൺലൈൻ വിവരങ്ങളും അതിനു വേണ്ട സാമഗ്രികളും ഉണ്ടല്ലോ എന്ന അഹങ്കാരം ! ട്രെക്ക് ആരംഭിക്കുന്നത് ഗുലാബ ചെക്ക് പോസ്റ്റ് കഴിഞ്ഞു ചോദ മൊട് അഥവാ പതിനാലാമത്തെ വളവു എന്ന അർഥം വരുന്ന സ്ഥലത്തു നിന്നാണ് വണ്ടിക്കാരൻ കൃത്യം അതിന്റെ ചുവട്ടിൽ തന്നെ ഇറക്കി തന്നു കാശും വാങ്ങി യാത്ര ആയി.

കുറെ നേരം ആ റോഡിൽ തന്നെ നിന്നു എതിർഭാഗത്തു ഹനുമാൻ ടിബ്ബ നെഞ്ചു വിരിച്ചു നിൽക്കുന്നു, ഹായ് “അന്തസ്സ് “.അവടെ നിന്ന് കുറച്ചു നേരം നിരീക്ഷണം ഒക്കെ നടത്തി, വഴി അറിയാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല ആട്ടിടയന്മാർ വെട്ടിയിട്ട വഴി ഉണ്ട് മുകളിൽ റോള കോലി വരെയും ! അതിലൂടെ ബാഗും ഏറ്റി നടന്ന മാത്രം മതി ! “നിസ്സാരം”. എട്ടു കിലോയോളം ബാക് പാക്കും മറ്റു സ്ഥാവരജംഗമ വസ്തുക്കളും അടങ്ങുന്ന ഭാരം പേറി ഒന്ന് ഭൂമി തൊട്ടു തലയിൽ വെച്ചു നടത്തം തുടങ്ങി .ഏകദേശം ഒരു ഇരുന്നൂറു മീറ്റർ കഴിഞ്ഞതും ആദ്യ മണ്ടത്തരം,ഉള്ള രണ്ടു ലിറ്റർ തികഞ്ഞില്ലെങ്കിലോ എന്ന് കരുതി ആദ്യം കണ്ട ഉറവയിൽ നിന്നും 3 ലിറ്ററിന്റെ പൗച്ചിലും കൂടെ വെള്ളം നിറച്ചു ! അതോടെ ഭാരം പത്തിന് മുകളിൽ ആയി !

നൂറിന് മുകളിൽ ഭാരമുള്ള ഞാനും ഉദ്ദേശം 3000 മീറ്ററിന് മുകളിൽ അൾട്ടിറ്റിയൂഡ് ഉള്ള സ്ഥലവും മനോഹരം നടക്കാൻ എന്നലാതെ മറ്റെന്തു പറയുവാൻ ! ഓരോ മീറ്ററും ഒരോ കിലോമീറ്റെർ ആയിരുന്നു , മുന്നിൽ ഹിമവാൻ പച്ച വിരിച്ചു വരവേൽക്കുമ്പോൾ ആരറിയുന്നു ഈ വേദനയൊക്കെ എന്നൊക്കെ കാവ്യ ഭംഗി ക്കു വേണ്ടി പറയാം ! പക്ഷെ നല്ല പാടായിരുന്നു കേറാൻ എന്നതാണ് സത്യാവസ്ഥ, എന്നാൽ തോറ്റു കൊടുക്കാൻ ഈ ദൃശ്യ ഭംഗി സമ്മതിക്കണ്ടേ ! അതു കൊണ്ട് ആ സൗന്ദര്യം ആസ്വദിച്ചു കയറ്റം തുടർന്നു ആപ്രിക്കോട്ട് ബ്ലാക്ക് ഓക്ക് ദേവദാരു തുടങ്ങിയ വന ഭംഗിയും സ്കോട്ലൻഡിനെ തോൽപ്പിക്കുന്ന ലാൻഡ്‌സ്‌കേപ്സുമായി ഹിമാവാനും എനിക്കുള്ള മോട്ടിവേഷൻ തന്നു കൊണ്ടേ ഇരുന്നു. തിരിച്ചു പോയി പ്രധാന മന്ത്രിയുമായി ചർച്ചയൊന്നുമില്ല എന്ന കാരണം കൊണ്ട് തന്നെ പയ്യെ വിശ്രമിച്ചു ഈ സൗന്ദര്യം ആസ്വദിച്ചും കയറ്റം തുടർന്ന് കൊണ്ടേ ഇരുന്നു.

ഓരോ മല കഴിയുമ്പോളും കരുതും ദാ വന്നു സമതലം എന്ന്! എവടെ കയറ്റം, ചെറിയ കയറ്റം, വലിയ കയറ്റം, എന്നീ മൂന്നു അവസ്ഥാന്തരങ്ങൾ മാത്രമേ വരുന്നുള്ളു . കൂടെ കാഴ്ചയെ മറച്ചു വന്നും പോയും കൊണ്ടിരിക്കുന്ന മൂടൽ മഞ്ഞും തണുപ്പും. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ പിന്നാലെ വന്നിരുന്ന (ഉദ്ദേശം ഞാൻ കയറാൻ തുടങ്ങി ഒരു രണ്ടു മണിക്കൂറിനു ശേഷം പുറപ്പെട്ടവരായിരിക്കും) വൃദ്ധരായ രണ്ടു പേർ ഞാൻ ഈ കയറിയതൊക്കെ ഒരു കയറ്റമാണോ എന്ന ഭാവത്തിൽ എന്നെ നോക്കി ഒന്ന് ചിരിച്ചു ചാടി കേറി അങ്ങ് പോയി .അത് കണ്ടപ്പോ എനിക്കും തോന്നി ഇതൊന്നും കയറ്റമല്ലേ എനിക്കിനി തെറ്റ് പറ്റിയതാണോ ?

ഏതാണ്ട് രണ്ടു മണിക്കൂർ കൊണ്ട് എത്തേണ്ടിയിരുന്ന ബിറ്റർ ധാർ എന്ന ക്യാമ്പ് സൈറ്റിൽ എത്തിയപ്പോൾ മണി മൂന്നര കഴിഞ്ഞു കാലത്തു എട്ടരയ്ക്ക് തുടങ്ങിയ നടത്തം ആണ്. ക്യാമ്പ് സൈറ്റ് കണ്ണിൽ പെട്ടതും സന്തോഷമായി സംഗതി റോള കോലി എത്തണം ആദ്യ ദിവസം പക്ഷെ ഇനി നടത്തം വയ്യ! അവിടെ ടെന്റ് അടിച്ചങ്ങു തങ്ങാൻ തീരുമാനിച്ചു . കുറെ ടെന്റുകൾ അടിച്ചിട്ടുണ്ട് പക്ഷെ ആരും ഇല്ല ! അടുത്തു കണ്ട വലിയ ടെന്റിൽ അനക്കം കേട്ട് അങ്ങോട്ട് പോയപ്പോൾ മനുഷ്യവാസം ഉണ്ടെന്നു മനസ്സിലായി ! നവീൻ കുമാർ താക്കൂർ എന്ന ഗൈഡ് ആണ്. ആ ഹോമോസപിയൻ ഏതോ ഒരു ട്രെക്കിങ്ങ് കമ്പനിക്ക് വേണ്ടി മല മുകളിൽ താമസമാണ് .അവർക്കു കുറച്ചു നാളായി കസ്റ്റമേഴ്സ് ആരും ഇല്ല അത് കൊണ്ട് ഒറ്റയ്ക്കാണ് പുള്ളി എന്നറിയാൻ സാധിച്ചു . ടെന്റ് അടിക്കാൻ സഹായിക്കാമോ എന്ന് ചോദിച്ചപ്പോൾ അകത്തു പുള്ളിടെ കൂടെ തങ്ങിക്കൊള്ളാൻ പറഞ്ഞു ! ലേശം ട്രിപ്പിങ്ങിന്റെ അസ്കിത ഉള്ളതൊഴിച്ചാൽ സൂപ്പർ ചങ്ങാതിയാണ് ! പിന്നെ ട്രിപ്പിങ് തുടങ്ങിയാൽ ഗിറ്റാർ വായനയും, അത് നമ്മക്കുള്ള ബോണസും നല്ല മനോഹരമായി പാട്ടു പാടും !

ഇതിൽ പരം സന്തോഷം എന്ത് വേണം ! ക്ഷീണിച്ചവശനായി അദ്ദേഹം നൽകിയ കിടക്ക സഞ്ചിയും കൊണ്ട് അദ്ദേഹത്തിന്റെ കൂടെ ടെന്റിൽ അങ്ങട് ഫിറ്റ് ആയി ! വൈകീട്ട് xആറു വരെ റസ്റ്റ് എടുത്തു അപ്പൊ ദേ വരുന്നു മനസ്സറിഞ്ഞ പോലെ അടുത്ത സഹായവും ആയി നവീൻ ഒരു പ്ലേറ്റ് നിറയെ ചോറും പരിപ്പുകറിയും ! കാലത്തു തൊട്ടു വെള്ളം മാത്രം കുടിച്ച എനിക്കാ ചോറും പരിപ്പുകറിയും അമൃതിനു തുല്യമായി ! ഡിന്നറിനു ശേഷം കുറെ നേരം സംസാരിച്ചിരുന്നു കൂട്ടത്തിൽ ഫ്രീ ആയിട്ട് കുറെ ഉപദേശവും കിട്ടി നെറ്റിൽ കിട്ടിയ നോട്സും കൊണ്ട് ഇജ്‌ജാതി പരിപാടിക്കു മേലാൽ ഇറങ്ങരുത് !”Expect for the Worst” അതാണ് ഒരോ ഹിമാലയൻ യാത്രയിലും ആദ്യം ഓർക്കേണ്ടത് കാരണം എപ്പോ ഏതു നേരത്തു ഹിമവാൻ സ്വഭാവം മാറും എന്നു ഒരു കാലാവസ്ഥ പ്രവാചകന്മാർക്കും നിർവചിക്കുക എളുപ്പമല്ല ! അത് സത്യമാണെന്നു അറിയാൻ നേരം വെളുക്കേണ്ടി വന്നില്ല !

ആറു ഡിഗ്രി തണുപ്പും പ്രതീക്ഷിച്ചു സമ്മർ ടെന്റും പത്തു ഡിഗ്രി സ്ലീപ്പിങ് ബാഗും കൊണ്ട് മല കയറിയത് എന്ത് ധൈര്യത്തിലാണെന്ന് ഇന്നും അറിയില്ല ! തീർച്ചയായും അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ എന്റെ അവസ്ഥ എന്താവും എന്നാലോചിക്കുമ്പോ ഇപ്പോഴും ഉള്ളൊന്നു വിറക്കുന്നു ! പക്ഷെ എന്നെ വിളിച്ചതു അവളാണ് അത് കൊണ്ട് തന്നെ എന്നെ സഹായിക്കേണ്ട ചുമതല പ്രകൃതിക്കുണ്ട് അതാവും ഈ അത്ഭുതത്തിനു കാരണം എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു . രാത്രി നല്ല കിടിലം തണുപ്പായിരുന്നു ആറു ഡിഗ്രി ഒരു ചെറിയ ഡിഗ്രി അല്ല എന്ന് മനസ്സിലായി . പക്ഷെ നവീൻ നൽകിയ സൗകര്യത്തിൽ തണുപ്പ് ഒരു വിഷയമേ അല്ലായിരുന്നു !

നേരത്തെ തന്നെ എഴുന്നേറ്റു മുഖവും കഴുകി നവീൻ ഇട്ടു തന്ന അസ്സൽ ഒരു ചൂട് ഏലക്ക ചായയും കുടിച്ചു ഏഴു മണിക്ക് നവീൻ നൽകിയ ചെറിയ ബാഗിൽ വാട്ടർ പൗച്ചും ക്യാമറയും കുറച്ചു ബിസ്ക്കറ്റും മാത്രം എടുത്തു അവസാന കയറ്റത്തിന് തയ്യാറെടുത്തു ! രണ്ടാം ദിവസം തുടക്കം തന്നെ വീണ്ടും കയറ്റത്തോടെ ആയിരുന്നെങ്കിലും ആദ്യത്തെ ഒരു വലിയ കയറ്റം കഴിഞ്ഞതും പിന്നെ ഇന്നലെ മുഴുവൻ ഞാൻ കാത്തിരുന്ന സമതലം എത്തി ! ഇത്ര നാളും എന്നെ ആകർഷിച്ച ആ കാഴ്ച, കുതിരകളും പശുക്കളും കുതിച്ചു തുള്ളി സമ്പൂർണ സ്വതന്ത്രരായി യഥേഷ്ടം മേഞ്ഞു നടക്കുന്ന കൂറ്റൻ പർവ്വതമതാ എന്റെ കൺ മുന്നിൽ ദൃശ്യമായിരിക്കുന്നു! ഏകദേശം പന്ത്രണ്ടായിരം അടി മുകളിൽ!ഞാൻ നേരത്തെ സൂചിപ്പിച്ച സ്കോട്ലൻഡിയൻ ലാൻഡ്സ്‌കേപ്പ് നാണിച്ചു “അയ്യേ” എന്ന് പറയുന്ന ആ സൗന്ദര്യം അതിന്റെ പൂർണതയിൽ കണ്ടു ! ഈ കാഴ്ചകളും കണ്ടു കൂടെ രണ്ടു മൂന്നു കൊച്ചു വെള്ള ചട്ടങ്ങളും കടന്നു ഏകദേശം ഒരു മൂന്നു മണിക്കൂർ കൊണ്ട് റോള കോലി എത്തി !

റോളാക്കോലി – നാല് ചുറ്റും ഹിമവാൻ മതില് കെട്ടി ഒളിപ്പിച്ചു വെച്ചിരിക്കുന്ന സൗന്ദര്യം ! അതി സുന്ദരമായൊരു താഴ്വര ഇത്രയും മുകളിൽ ! താഴ്‌വാരത്തിനു വെള്ളി പൂണൂൽ ചാർത്തിയ പോലെ കൊച്ചു നീരൊഴുക്ക് , കുറച്ചു ദൂരെ ആയി ഒരു വലിയ ഗ്ലേസിയർ പാച് , ഈ നീരൊഴുക്ക് ഒഴുകി താഴ്വരയുടെ അറ്റത്തു നിന്ന് താഴേക്കു പതിക്കുന്ന സാമാന്യം ഒരു ചെറിയ വലിയ വെള്ളച്ചാട്ടം ! ഇവടെ ഇത്രയുമെങ്കിൽ ഇനി കേവലം ഒരു മല മാത്രം മുകളിൽ എന്റെ സുന്ദരി ഭൃഗു ലേക്ക് എന്നെ കാത്തിരിക്കുന്നു ! ആ താഴ്വാരമാകെ കുറെ നേരം എന്റെ കാലുകൾ കൊണ്ടളന്ന് നടന്നു , മുലപ്പാൽ പോലെ ശുദ്ധമായ വായു കൊണ്ട് ശരീരത്തിലെ ഓരോ അണുവിനെയും നിറച്ചു , തിരിച്ചു പോകാൻ തോന്നിപ്പിക്കാത്ത സൗന്ദര്യം അഹ് ! ഇനി മുന്നോട്ടുള വഴി കണ്ടു പിടിക്കണമെങ്കിൽ ആരെങ്കിലും സഹായിച്ചെ മതിയാവു ഇന്ത്യ ഹൈക്ക്സ് എന്ന ട്രെക്കിങ്ങ് കമ്പനിയുടെ ടെന്റ് കണ്ടു അങ്ങോട്ട് ചെന്ന് ആ വഴി കണ്ടു പിടിക്കാൻ ! എന്നാൽ വഴി പറഞ്ഞു തന്നാലും ദിക്ക് മനസ്സിലാവാൻ പറ്റാത്ത തരത്തിൽ മൂടൽ മഞ്ഞു ഇറങ്ങി അതും ക്ഷണ നേരം കൊണ്ട് ! എന്തായാലും കാത്തിരിക്കാൻ തീരുമാനിച്ചു ഉച്ചയോടെ മഞ്ഞു മാഞ്ഞു ! പക്ഷെ അടുത്ത തടസ്സം വന്നെത്തി മഴ ! വീണ്ടും ഇന്ത്യ ഹൈക്സിന്റെ ടെന്റിലേക്കു ചെന്നു കാത്തിരിക്കാൻ നോക്കിയെങ്കിലും നിരാശ പെടുത്തുന്നതായിരുന്നു അവരുടെ മറുപടി!

മഴ പെയ്ത സ്ഥിതിക്ക് അവസാന കയറ്റം ഇന്ന് കയറാൻ പറ്റില്ല കാരണം പാറകൾ നിറഞ്ഞ കയറ്റമാണ് ഇനിയുള്ളത് അത് കൊണ്ട് തിരിച്ചു എത്രയും വേഗം ബേസ് ക്യാമ്പിലേക്ക് മഴ മാറുന്നതിനു മുൻപേ തന്നെ പോകാൻ ഉപദേശിച്ചു ! ഉള്ളിൽ വെട്ടിയ വെള്ളിടി ആരും കണ്ടില്ല ! ഇന്ന് ഇവടെ നിന്ന് ഇറങ്ങിയാൽ വീണ്ടും എന്ന് ഞാൻ എത്തുമെന്നറിയില്ല ! മുഖ്യമായും താമസ സൗകര്യം ഇന്ന് കഴിഞ്ഞാൽ നവീന് ക്ലൈന്റ്‌സ് വരുന്നുണ്ട് അത് കൊണ്ട് ടെന്റ് ഞാൻ കാലിയാക്കിയേ പറ്റു എന്റെ സമ്മര്ട്ടന്റും കൊണ്ട് ഒറ്റയ്ക്ക് കഴിയുക ആത്മഹത്യക്കു തുല്യമാകും! എന്റെ യാത്ര അവസാന നിമിഷം മുടക്കിയ മഴയെ പ്രാകി തിരിച്ചു നടന്നു !

എന്നാൽ അതും എനിക്ക് മറ്റൊരു അത്ഭുതത്തിനാവും എന്നറിഞ്ഞില്ല ! റോള കോലി കടന്നു ക്യാമ്പ് എത്തുന്നതിനും പകുതി ദൂരം മുന്നേ മഴത്തുള്ളിയുടെ കോട്ടിൽ വീഴുന്ന ശബ്ദത്തിൽ വ്യത്യാസം കേട്ട് ശ്രദ്ധിച്ചപ്പോൾ കടുക്മണി വലുപ്പത്തിൽ ഐസ് പെയ്യാൻ തുടങ്ങി ! ചുറ്റിനും ആരും ഇല്ല ഏതാനും നിമിഷം കൊണ്ട് പച്ച പരവതാനി വിരിച്ച ഹിമവാൻ ഒരു നേർത്ത വെള്ള ശീലക്കകത്തായി ! വോക്കിങ് പോൾ കൊണ്ട് കുറച്ചു തോണ്ടി എടുത്തു ചുണ്ടിൽ മുട്ടിച്ചു ! അവാച്യമായ ആ അനുഭൂതി പറയുവാനോ എഴുതുവാനോ എനിക്ക് കഴിയില്ല ! പയ്യെ എന്റെ ദുഃഖം സന്തോഷമായി, പെയ്തു തീരുവോളം ഒറ്റയ്ക്ക് ആ മല മുകളിൽ തന്നെ നിന്നു !

തിരിച്ചെത്തി നവീനോട് കാര്യം പറഞ്ഞപ്പോൾ അവൻ വിശ്വസിച്ചില്ല കാണിക്കാൻ ഫോട്ടോയും ഞാൻ എടുത്തില്ല ! പക്ഷെ അന്ന് രാത്രി അവനും വിശ്വസിച്ചു ! ആറു ഡിഗ്രിയിൽ നിന്ന തണുപ്പ് അന്ന് രാത്രി തണുപ്പ് സബ്‌സീറോയും കടന്നു ടെന്റും കോട്ടും കിടക്കസഞ്ചി വരെ കടന്നു ഉള്ളിലേക്ക് വന്നു ! കാറ്റും മഴയും കൂടെ ഐസും ! അതോടെ അവനും മനസിലായി തള്ളിയതല്ല ഉള്ളതാണെന്ന് ! പിന്നീട് തിരിച്ചു മണാലി എത്തിയപ്പപ്പോഴാണ് അറിയുന്നത് ഏതാണ്ട് ഒൻപതു കൊല്ലങ്ങൾക്കു ശേഷമാണ് സെപ്റ്റംബറിൽ ഫസ്റ്റ് സ്നോ ഫാൾ വരുന്നത് , മലകളുടെ മുകളിലും രോഹ്താങ് പാസിലുമൊക്കെ ആ മഞ്ഞു വീഴ്ച ലഭിച്ചു ! കാലം എനിക്കായി കാത്തു വെച്ച സമ്മാനമാണോ? അറിയില്ല, പക്ഷെ അങ്ങനെ വിശ്വസിക്കാൻ ആണ് എന്നിലെ സാന്റിയാഗയ്ക്കു ഇഷ്ട്ടം.

കാലത്തെണീച്ചു ഇനി തിരികെ ഇറക്കമാണ്, യാത്ര പറഞ്ഞപ്പോൾ നവീൻ സമാധാനിപ്പിച്ചു പൂർത്തിയാക്കാൻ സാധിക്കാത്തതിൽ വിഷമിക്കേണ്ട എന്നും വീണ്ടും വരണം അടുത്ത തവണ എന്നെ ഭൃഗു ലേക്ക് വരെ അവൻ തന്നെ കൊണ്ട് ചെന്ന് കാണിച്ചു തന്നിരിക്കും എന്ന് വാക്കും തന്നു “പാവം”.ഒരുപാട് സൗകര്യങ്ങൾ ചെയ്തു തന്നതിന് നന്ദി സൂചിപ്പിച്ചു കുറച്ച് കാശു നൽകിയെങ്കിലും വാങ്ങാൻ കൂട്ടാക്കിയില്ല പക്ഷെ നിർബന്ധിച്ചു ഞാൻ നൽകി തിരികെ ഇറങ്ങി ആറേഴു മണിക്കൂർ എടുത്തു കയറിയതാണെങ്കിലും ഒന്നര മണിക്കൂർ കൊണ്ട് തിരിച്ചെത്തി ! മൂന്നു ദിവസം ഹോമോസാപിയൻസിന്റെ ശല്യം ഒഴിഞ്ഞു മല മുകളിൽ കഴിഞ്ഞത്തിന്റെ പോസിറ്റീവ് എനർജിയും കൊണ്ട് തിരികെ മണാലിയെത്തി പഴയ ഹോട്ടലിൽ തന്നെ മുറിയും എടുത്തു പുതിയ സ്വപ്നങ്ങളിലേക്കും എന്റെ ഭൂതകാലത്തിലായ ഈ ട്രെക്കിങ്ങിന്റെ ഓര്മകളിലേക്കും ഊളിയിട്ടു !

രണ്ടു ദിവസത്തെ വിശ്രമത്തിനു ശേഷമാണ്‌ ഓർത്തത് ലീവ് പതിനഞ്ചു ദിവസത്തെ ഉണ്ട് അടുത്തത് എന്ത് ചെയ്യും എന്നാലോചിച്ചു സമയം കൊല്ലുന്നതിനിടക്കാണ് ! കൂടെ ജോലി ചെയ്യ്തിരുന്ന സന്ദീപ് എന്ന ജലന്ധർക്കാരൻ സുഹൃത്തിന്റെ വാട്സ് ആപ്പ് സന്ദേശം ‘ക്യാ പാജി മണാലി മേ ഹേ ക്യാ ? ഓർ ക്യാ പ്ലാൻ ഹേ’ ? വാട്സാപ്പിലെ എന്റെ മണാലി സ്റ്റാറ്റസ് കണ്ടു മെസ്സേജ് അയച്ചതാണ് ! മറ്റെന്തിനി ആലോചിക്കാൻ “പാജി മേ എത്തി പോയി അമൃതസറിലേക്കു ഉദർ ആവോ”ന്നും റിപ്ലൈ അയച്ചു പെട്ടിം പോക്കണോം എടുത്തു നേരെ വിട്ടു ! ബൈ ബൈ മണാലി ചലോ അമൃതസർ !

തുടരും

KV.Vishnu
03/01/2020

Posted in Travelouge

Manali Dairies

യാത്രകൾ എന്നും ഇത് പോലെ ആയിരുന്നെങ്കിൽ! പെട്ടെന്ന് ഒരു സ്ഥലത്തിനോട് ഭ്രമം കൂടുക, അങ്ങോട്ടെക്കു വിളിക്കുന്ന പോലെ തോന്നുക, മറ്റൊന്നും നോക്കാതെ അങ്ങട് പോവുക.പോയിട്ടുള്ള യാത്രകൾ എല്ലാം ഈശ്വരാനുഗ്രഹം കൊണ്ട് ഇതേ പോലെ ആയിരുന്നു. ഇനി തുടർന്നും അങ്ങനെ ആവണെ എന്ന് ആശിക്കുന്നു. ഭൃഗു ലേക്ക് എന്ന സ്ഥലമാണ് ഇത്തവണ എന്റെ കാമുകി , അവളെ കാണാൻ ആയിരുന്നു യാത്രയും ! എന്നാൽ അവിചാരിതമായും തീർത്തും ഒരു പദ്ധതി പോലും ഇല്ലാതെയും വേറെയും കുറെ സ്ഥലങ്ങളിൽ കൂടെ പോകാൻ സാധിച്ചു എന്നത് അതി മനോഹരo ആക്കി മാറ്റി എന്റെ യാത്രയെ.ഡൽഹി മണാലി അമൃതസർ വഴി മക്ലിയോഡ്ഗഞ്ചു൦ കൂടി തീർത്ത ശേഷമേ എന്റെ യാത്ര തീർന്നുള്ളു ! ആൽക്കമിസ്റ് കഥയായിരുന്നു ഈ യാത്ര ! അതിശയോക്തിയോടെ തന്നെ എനിക്ക് അനുഭവപ്പെട്ട സത്യം ആണിത്. തുടക്കം മുതൽ ഒടുക്കം വരെ ആരെല്ലാമോ ചേർന്നു നയിക്കുകയായിരുന്നു എന്നെ ! ആ വിളികൾക്കു ചെവി കൊടുത്തു നടക്കുക എന്നത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളു .

പതിനഞ്ചു ദിവസത്തെ എമെർജെൻസി ലീവും എഴുതി കൊടുത്തു അബുദാബിയോട് വിട പറഞ്ഞു കയ്യിൽ രണ്ടു ടി ഷർട്ടും രണ്ടു പാന്റും ഒരു ഷോർട്സും ടെന്റും സ്ലീപ്പിങ് ബാഗും പിന്നെ ഒരു ജാക്കറ്റും ഇത്രയും കൊണ്ട് നേരെ ഡൽഹിയിലേക്ക് വണ്ടി കേറി ! അവിടുന്ന് ഹിമാലയൻ യാത്രികന്റെ മിത്രം HRTC യുടെ ലോക്കൽ ബസിൽ ടിക്കറ്റും എടുത്തു നേരെ മണാലിയിലേക്കു ! പതിനഞ്ചു മണിക്കൂർ നീണ്ട തീർത്തും നടുവൊടിക്കുന്ന യാത്രയുടെ അവസാനം അർധരാത്രിയോടെ മണാലിയിൽ എത്തി. ആളുകളേക്കാൾ ഹോട്ടൽ ഉള്ളതു കൊണ്ടും ഓഫ് സീസൺ സമയം ആയതു കൊണ്ടും അധികം അലയാതെ തന്നെ 500 ഉറുപ്പ്യക്ക് ഒരു മുറി തരായിക്കിട്ടി ! പത്തു പതിനാലു മണിക്കൂർ നല്ല കിടിലൻ ഓഫ് റോഡ് ഡ്രൈവ് ആയതു കൊണ്ട് കിടന്നു ക്ഷണ നേരത്തിനുള്ളിൽ ഉറക്കം വന്നു അനുഗ്രഹിച്ചു ! നേരം വെളുത്തിട്ടു എന്തെങ്കിലും ആവട്ടേന്നു കരുതി വന്ന ഉറക്കത്തിന്റെ സ്വീകരിച്ചു ഞാനും ഉറങ്ങി !

കിടന്നുറങ്ങാൻ അല്ല യാത്ര എന്ന് ഉള്ളിൽ നിന്നും ഒരു വിളി വന്നതും ചാടി എഴുന്നേറ്റു ആറു മണി ആയിരിക്കുന്നു ! ബ്രഷ് ദൈവാനുഗ്രഹം കൊണ്ട് എടുക്കാൻ മറന്നതിനാൽ പല്ലു തെക്കേണ്ട ബുദ്ധിമുട്ടുണ്ടായില്ല. പത്തു മിനുട്ടിനുള്ളിൽ മേല് കഴുകി ഫ്രഷ് ആയി പുറത്തേക്കിറങ്ങി ഒരു നൂറു മീറ്റർ പോയതും ബോർഡ് ഒരെണ്ണം കണ്ണിൽ പെട്ടു അതോടെ അന്നത്തെ ലിസ്റ്റ് റെഡി ആക്കി ഹഡിംബ ടെംപിൾ മനു ഋഷി ടെംപിൾ വശിഷ്ഠ ഋഷി ടെംപിൾ നേച്ചർ പാർക്ക് ഓൾഡ് മണാലി ! ഇത്രയും ഏതാണ്ട് ഒരു 5 -6 കിലോമീറ്റർ ചുറ്റളവിൽ തന്നെ ഉണ്ട് അത് കൊണ്ട് ഇന്ന് മുഴുവൻ ഇവടെ എല്ലാം കറങ്ങി നടന്നു കാഴ്ചകൾ കണ്ടു നാളെ ട്രെക്കിങ്ങ് തുടങ്ങാം എന്ന് തീർച്ച ആക്കി.

ഹഡിംബ ടെംപിൾ – വെളിച്ചം കടക്കാൻ മടിച്ചു നിൽക്കുന്ന പൈൻ കാടുകൾക്കു നടുവിൽ പതിനാലാം നൂറ്റാണ്ടിൽ കെട്ടിയ ഒരു കൊച്ചു ക്ഷേത്രം. ഭീമന്റെ പത്‌നി ഹഡിംബ ദേവിയുടേയാണ് ഈ ക്ഷേത്രം,തൊട്ടടുത്തു തന്നെ പുത്രനായ ഘടോത്കചനും ക്ഷേത്രമുണ്ട്. നേരം വെളുത്തിട്ടേ ഉണ്ടായിരുന്നുള്ളു അത് കൊണ്ട് തന്നെ മനുഷ്യ സംസർഗം പൂർണമായും ഒഴിവായി കിട്ടി , ഈ ക്ഷേത്രത്തിന്റെ മേന്മ എന്നെനിക്കു തോന്നിയത് 14 ആം നൂറ്റാണ്ടിൽ കെട്ടിയ ഇത് ഇന്ന് വരെ കേടു കൂടാതെ ഒരുപാട് പുനരുദ്ധാരണം നടത്താതെ അന്ന് എങ്ങനെ ഇരുന്നുവോ അതെ പോലെ ഇന്നും നില നിൽക്കുന്നു എന്നതാണ് .കുറച്ചു നേരം തൊഴുതും ഫോട്ടോ എടുത്തും കൂടുതൽ നേരം കാടുകളുടെയും ക്ഷേത്രത്തിന്റെയും സൗന്ദര്യം ആസ്വദിച്ചും ഇരുന്നു ! ഹോമോ സെപ്പിയൻസ് വന്നു ബഹളം വെച്ച് തുടങ്ങുന്ന വരെയും എന്റെ ഇരുത്തം തുടർന്ന് ! ബഹളവും തിരക്കും ആയതും മെലെ എഴുന്നേറ്റു ബ്രേക്ഫാസ്റ്റു തീർക്കാൻ അങ്ങട് തീരുമാനിച്ചു . നല്ല അസ്സൽ ചൂട് വെജ് മോമോസും ഒരു ന്യുഡിൽസും കഴിച്ചു അടുത്ത ലക്‌ഷ്യം വശിഷ്ഠ ഋഷിയുടെ ക്ഷേത്രവും ഗ്രാമവും കാണുവാൻ പുറപ്പെട്ടു !

വശിഷ്ട് ഗ്രാമം- ഹഡിംബ ദേവി ക്ഷേത്രത്തിൽ നിന്നും ഏകദേശം അഞ്ചു കിലോമീറ്ററോളം ദൂരം ഉള്ളത് കൊണ്ട് ഒരു ബൈക്ക് എടുക്കാം എന്ന് തീരുമാനിച്ചു അടുത്ത് തന്നെ ഉണ്ടായിരുന്ന കടയിൽ നിന്നും ഡോക്യൂമെന്റസ് നൽകി 500 രൂപയ്ക്കു ആക്ടിവ അങ്ങട് എടുത്തു. വലിയ അന്വേഷണം ഒന്നും വേണ്ടി വന്നില്ല വഴി കണ്ടു പിടിക്കാൻ ബിയാസ് നദിയുടെ തീരത്തു കൂടെ അതി മനോഹരമായൊരു റൈഡ് ചെന്നു നിന്നത് വശിഷ്ഠ ഗ്രാമത്തിനുള്ളിൽ,രഘുവംശത്തിന്റെ കുലഗുരുവായ വശിഷ്ഠന്റെ പേരിലാണ് ഈ ഗ്രാമവും ക്ഷേത്രവും. വണ്ടി പാർക്ക് ചെയ്തു ആദ്യം ക്ഷേത്ര ദർശനവും തുടർന്ന് കുറച്ചു നേരം ആ ഗ്രാമവും ചുറ്റി നടന്നു കണ്ടു .ഇവടെ നിന്നും ഒരു കൊച്ചു ട്രെക്ക് ചെയ്‌താൽ ജോഗിനി എന്ന ഒരു കൊച്ചു വെള്ളച്ചാട്ടം കൂടെ കാണാം. എനിക്ക് അടുത്ത ദിവസം ആവശ്യത്തിൽ കൂടുതൽ നടക്കേണ്ടി ഉള്ളതിനാൽ വേണ്ട എന്ന് തീരുമാനിച്ചു. ചുടു നീരുറവ ക്ഷേത്രത്തിനടുത്തായി ഉണ്ട് അവിടെ കുളിക്കാൻ സൗകര്യവും ഉണ്ടു എന്നാൽ വൃത്തി കണ്ടപ്പോൾ കുളിക്കാൻ തോന്നിയില്ല കയ്യും കാലും കഴുകി വണ്ടിയും എടുത്തു അടുത്ത ലക്ഷ്യ സ്ഥാനത്തേക്ക് വെച്ച് പിടിച്ചു .

മനു ഋഷി ടെമ്പിൾ / ഓൾഡ് മണാലി – വശിഷ്ഠ ഗ്രാമത്തിൽ നിന്നും ഒരഞ്ചു കിലോമീറ്റർ ഉണ്ട് മനു ഋഷി ക്ഷേത്രത്തിലേക്ക് . മനുവിന്റെ ആലയം എന്നതിൽ നിന്നും ലോപിച്ചാണ് മണാലി എന്ന് സ്ഥലനാമം ഉരുത്തിരിഞ്ഞത്. ആഡംബര മണാലിയുടെ മറ്റൊരു മുഖമാണ് ഓൾഡ് മണാലി ഗ്രാമത്തിനു , സത്യത്തിൽ അതല്ല ഇതാണ് മണാലി എങ്ങും പരമ്പരാഗതമായ ഓടുപാകിയതും മരത്തിൽ നിർമ്മിച്ചതും ആയ വീടുകളും , കന്നുകാലികളും എല്ലാം കൂടെ ചേർന്ന് മനോഹരമായൊരു ഹിമാലയൻ ഗ്രാമീയ ഭംഗി തുളുമ്പുന്ന ഒരിടം ആയിരുന്നു ഓൾഡ് മണാലി.മനു ഋഷി ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു ആ ഗ്രാമീണ ഭംഗിയും ആസ്വദിച്ചു കുറെ നേരം ചിലവഴിച്ചു. സമയം ഏകദേശം ഉച്ച ആയിരുന്നതിനാൽ ഭക്ഷണം കഴിഞ്ഞാവാം അടുത്ത കാര്യം എന്ന് തീരുമാനിച്ചു.വരുന്ന വഴിക്കു ബിയാസ് നദിയുടെ ഓരത്തു തന്നെ ഒരു കൊച്ചു ഹോട്ടൽ ശ്രദ്ധിച്ചിരുന്നു. അതിന്റെ മുന്നിൽ നിന്നും നദിയിലേക്കു പടവുകൾ എല്ലാം ഉണ്ട് അത് കൊണ്ട് കുറച്ചു നേരം നദീ തീരത്തും ചിലവഴിക്കാം കൂടെ ഭക്ഷണവും കഴിക്കാം എന്ന് കരുതി ആ ഹോട്ടലിലേക്ക് തന്നെ പുറപ്പെട്ടു.

ബിയാസ് നദി – ബിയാസ് കുണ്ടിൽ നിന്നും ഉത്ഭവിച്ചു ഹിമാചൽ പ്രദേശിൽ നിന്നും പഞ്ചാബിലേക്കു ഒഴുകുന്നു . എന്റെ യാത്രക്ക് ഏതാനും നാളുകൾക്കു മുൻപ് ആയിരുന്നു മേഘ വിസ്ഫോടനവും തുടർന്ന് ബിയാസ് നദിയുടെ കോപവും മണാലി കാണുന്നത് . ഇപ്പോൾ എന്തായാലും ശാന്തയായി ആണ് ഒഴുക്ക് അത് കൊണ്ട് തന്നെ പടവിൽ ഇരുന്നു തണുത്ത വെള്ളത്തിൽ കാലും മുക്കി കുറെ നേരം ഇരുന്നു ഇളം നീല നിറത്തിൽ ഒഴുകുന്ന ബിയാസ് ശാന്തമായി ഒഴുകി കൊണ്ടിരുന്നു . ഒരുമണിക്കൂറോളം നദിയുടെ സൗന്ദര്യം ആസ്വദിച്ചിരുന്നു. വീണ്ടും ഹോമോസാപിയൻസ് ബഹളവുമായി അവിടെയും എത്തിയപ്പോൾ വിശപ്പിന്റെ വിളി വീണ്ടും വന്നത് . യാത്രയുടെ ഓർമ്മയ്ക്ക് നദിയിൽ നിന്നും രണ്ടു വെളുത്ത കാലുകൾ എടുത്തു ബാഗിൽ സൂക്ഷിച്ചു . ന്യുഡിൽസും ഒരു ഗ്ലാസ് ലസ്സിയും കഴിച്ചു നേച്ചർ പാർക്കിലേക്ക് പുറപ്പെട്ടു .

നെഹ്‌റു ഫെസന്റ് സാങ്ച്വറി – നേച്ചർ പാർക്കിന്റെ പേരാണ് ഇത്. മൊണാൽ . ഖലീജ് , ഹിമാലയൻ ഗൂസ് ,മയിൽ ചുകാർ തുടങ്ങി മനുഷ്യനെ പേടിച്ചു പുറത്തിറങ്ങാൻ നിർവാഹമില്ലാതെ കുറച്ചു പക്ഷികളുടെ വീടാണ് അല്ല സോറി ജയിലാണ് ഇന്ന് നേച്ചർ പാർക്ക്. മുപ്പത്തിയെട്ടോളം വർഗ്ഗത്തിൽ പെട്ട പൈൻ മരങ്ങൾ കൊണ്ട് ബ്രിട്ടീഷുകാര് പണിതതാണ് ഈ നേച്ചർ പാർക്ക് . പക്ഷെ ഇന്നും നമ്മൾ അതിനെ ഭംഗിയായി പരിപാലിക്കുന്നു എന്നത് പ്രശംസിപ്പിക്കപ്പെടേണ്ട കാര്യം തന്നെ . കാരണം അങ്ങനൊരു നല്ല സ്വഭാവം ഇന്ത്യക്കാർക്കില്ല എന്നത് കൊണ്ട് തന്നെ .ഇടതൂർന്നു ആകാശം മറച്ചു നിൽക്കുന്ന പൈൻ മരങ്ങൾ ആണ് ഈ പാർക്കിലെ മുഖ്യ ആകർഷണം. സത്യത്തിൽ ഇതൊരു പാർക്കല്ല ഒരു വനം തന്നേയാണ്. മനുഷ്യവാസം നന്നേ കുറവായതു ഈ സന്ദർശനത്തിലും മറ്റൊരു ഭാഗ്യമായി. കാട്ടിനുള്ളിലൂടെ മണിക്കൂറോളം നടന്നു കൊണ്ടേ ഇരുന്നു . ചെവിക്കു പിടിക്കാത്ത ഒരു ശബ്ദവും ഇല്ല, മുഴങ്ങുന്നത് ചുറ്റിലും നിശബ്ദത മാത്രം. കുറെ നേരം കിടന്നും നടന്നും ഇരുന്നും ആ വന്യതയിൽ അലിഞ്ഞു ജീവിച്ചു . ശേഷം തടവിലാക്കപ്പെട്ട സുന്ദരികളെ കണ്ടും ഫോട്ടോ എടുത്തും തിരിച്ചു നേരെ വണ്ടിയും ഏൽപ്പിച്ചു ഹോട്ടലിലേക്ക് നടന്നു.

നാളത്തേ യാത്രക്കായി 800 രൂപയ്ക്കു ഒരു ജിപ്സിയും. മലചൊരുക്ക്(AMS) വരാതിരിക്കാൻ ഒരു സ്ലിപ് diomax ഗുളികകളും വാങ്ങി. മൂന്നു ദിവസം മല മുകളിലെ അന്നത്തിനായി ഒരു പാക്കറ്റ് ബ്രെഡും ന്യുട്രീള്ളയും കൂടെ വാങ്ങി. ഇത്രയും നാൾ എന്റെ ഉറക്കം കളഞ്ഞു കൊണ്ടിരുന്ന ഭൃഗു ലേക്കിനെ സ്വപ്നം കണ്ടു നേരത്തെ ഉറങ്ങാൻ കിടന്നു.

തുടരും !

Posted in Travelouge

ഹിമവൽ സ്മൃതികൾ

കണ്ണ് കൊണ്ട് തന്നെ മുഴുവൻ ആസ്വദിക്കാൻ അസാധ്യമായ ഒന്നിന്നെ കേവലം വക്കുകൾ കൊണ്ട് എങ്ങനെ വിവരിക്കും ?

“ഹിമവാൻ “! രണ്ടായിരത്തി അഞ്ഞൂറോളം കിലോമീറ്റെർ നീളത്തിൽ അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ ചൈന ഇന്ത്യ നേപ്പാൾ ഭൂട്ടാൻ എന്നിങ്ങനെ ആറോളം രാജ്യങ്ങളിലൂടെ പടർന്നു നിൽക്കുന്ന ലോകാദ്ഭുതം. ഒരേ സ്ഥലത്തിന് തന്നെ ഓരോ ഋതുവിലും ഓരോ മുഖമാണ് പക്ഷെ ഹിമവാന് ഒരു ഒരേ ഋതുവിൽ തന്നെ പല മുഖങ്ങളും രൂപങ്ങളും ആണ് ! നൂറാം വയസ്സിലും ചിത്രൻ നമ്പൂതിരിപ്പാടിനെ തന്നിലേക്ക് ആകർഷിക്കാൻ ഹിമാവാന് കഴിയുന്നുവെങ്കിൽ അവിടെ എന്തോ ഒന്ന് ഉണ്ട് അതറിയുവാൻ പക്ഷെ നൂറു തവണ ഹിമാലയൻ യാത്ര നടത്തിയാലും സാധിച്ചെന്നു വരില്ല !

വെറും മൂന്നു വട്ടം സന്ദർശിച്ച എനിക്ക് ആയുഷ്കാലത്തിലേക്കുള്ള ഓർമ്മകൾ സമ്മാനിച്ച സ്വപ്ന ഭൂമികയാണ് ഹിമാവാന് ! മൂന്നല്ല മുന്നൂറു വട്ടം ഇനിയും സന്ദർശിക്കാൻ വിളിച്ചു കൊണ്ടിരിക്കുന്ന ഭൂമിക.ഒരിക്കലും പിടിതരാത്ത സൗന്ദര്യവും ഉത്തരമില്ലാത്ത ചോദ്യങ്ങളും ഉറക്കം നഷ്ടപ്പെടുത്തുന്ന സ്വപ്നങ്ങളുമായി ഹിമവാൻ എന്റെയുള്ളിൽ അലിഞ്ഞിരിക്കുന്നു.

സൗന്ദര്യത്തിനു പൂർണതയുണ്ടെങ്കിൽ അതിനു പൗര്ണമിയുടെ രൂപമായിരിക്കും എന്നായിരുന്നു എന്റെ വിശ്വാസം എന്നാൽ ഹനുമാൻ ടിബ്ബക്ക് മുകളിൽ പൊട്ടു ചാർത്തിയ പോലെ വാർതിങ്കളിനെ കണ്ടതിനു ശേഷം ഹിമവാന്റെ സാനിധ്യമില്ലാതെ ഞാൻ കാണുന്ന ഓരോ പൗര്ണമിയും എനിക്കപൂർണമായി തോന്നുന്നു ! സ്പിതി താഴ്വരയിലെ നക്ഷത്ര കൂട്ടം നോക്കി തണുപ്പിനെ പോലും മറന്നു നട് റോഡിൽ കിടന്നതും, ഹിമവാൻ മതിലുകെട്ടിയ റോള കോലി താഴ്‌വരയിൽ സെപ്റ്റംബറിലെ ഐസ് മഴയിൽ നനഞ്ഞതും,മഞ്ഞിൽ കിരീടമണിഞ്ഞു നിൽക്കുന്ന മക്ലെയോദ്ഗഞ്ചിലെ ദൗലധർ പർവത നിരകൾ,ലാങ്‌സയിലെ ഹിമവാന്റെ മടിത്തട്ടിത്തിലിരുന്നു ധ്യാനിക്കുന്ന ബുദ്ധ പ്രതിമ. സ്പിതി താഴ്‌വരക്കു കിരീടം ചാർത്തിയ പോലെയുള്ള കീ മൊണാസ്ട്രിയും ഗ്രാമവും.ലാങ്‌സായിലേക്കുള്ള വഴിയിൽ എനിക്ക് ഫോസിലുകൾ വിറ്റ ഒരു മുത്തശ്ശി,മൊണാസ്ട്രിക്കുളിൽ ചിരിച്ചു കൊണ്ടു സ്വീകരിച്ചു കഥകൾ പറഞ്ഞു തന്ന ബുദ്ധ സന്യാസി അദ്ദേഹം നൽകിയ ഗ്രീൻ ടീ. മഴ പെയ്തു കുഴഞ്ഞ റോഡിലൂടെ ഉയരത്തിനോടുള്ള എന്റെയുള്ളിലെ പേടിയെ ഇല്ലാതാക്കിയ ബൈക്ക് യാത്ര. കുതിരകളും പശുക്കളും ഇടയന്മാരില്ലാതെ സ്വതന്ത്രമായി മേയുന്ന പർവത ശൃങ്ഗങ്ങൾ.

ഇങ്ങനെ എണ്ണിയാൽ തീരാത്ത ഓർമ്മകളും കഥകളും എന്റെ ഈ കൊച്ചു യാത്രകളിലൂടെ ഹിമവാൻ എനിക്ക് സമ്മാനിച്ചു ! മനസ്സിലെ ഞാനെന്ന ഭാവം ഹിമവാന് മുന്നിൽ അഴിഞ്ഞു വീഴുന്ന എത്രയോ സന്ദർഭങ്ങൾ വന്നു ഈ കൊച്ചു യാത്രകളിൽ. മനുഷ്യൻ തൃണ തുല്യമായി പകച്ചു നിൽക്കുന്ന ദൈവീക ചൈതന്യം ഞാൻ അനുഭവിച്ചു.ഓരോ യാത്ര കഴിയുമ്പോളും ദുഃഖം ഘനീഭവിച്ച മനസോടെയല്ലാതെ ആ അത്ഭുതത്തിനോട് വിട പറയുവാൻ സാധിച്ചിട്ടില്ല.അടുത്ത തവണ വീണ്ടും കാണുന്ന വരെയും ആ ദുഃഖം അവിടെ നിറഞ്ഞു നിൽക്കും. ആദ്യത്തെ യാത്ര കിഴക്കൻ സൻസ്കാർ റേഞ്ചിൽ സ്ഥിതി ചെയ്യുന്ന സ്പിതി താഴ്വരയിലെ പ്രാചീന ബുദ്ധ വിഹാര കേന്ദ്രങ്ങളും ഒരിക്കലും വറ്റാതെയൊഴുകുന്ന സ്പിതി നദി താഴ്വരയും തേടി ആയിരുന്നു അടുത്തത് പിർപാഞ്ചാൽ മല നിരകളിൽ ഒളിപ്പിച്ച ഭ്രിഗു എന്ന അത്ഭുത തടാകം തേടി അത് കഴിഞ്ഞു ദൗലധർ മല നിരകളുടെ മടിയിലായി സ്ഥിതി ചെയ്യുന്ന മക്ലിയോഡ്ഗഞ്ജ് എന്ന കൊച്ചു പട്ടണത്തിലേക്കു ! ഇവിടെയെല്ലാം പോയെങ്കിലും കണ്ടു കഴിഞ്ഞു എന്ന് വിശ്വസിക്കാൻ ആവുന്നില്ല കാരണം ഇവിടെയെല്ലാം കണ്ട കാഴ്ചകളേക്കാൾ കാണാതെ പോയ കാഴ്ചകൾ ആണ് കൂടുതൽ.

അടുത്ത യാത്രക്ക് ഒരുക്കങ്ങൾ തുടങ്ങി പക്ഷെ അത് ഗഡ്‌വാൾ ഹിമാലയത്തിലേക്കാണെന്നു മാത്രമേ അറിയൂ ശേഷം എങ്ങോട്ടെന്നറിയില്ല. അന്വേഷണത്തിൽ ആണ്, എന്നെ അന്വേഷിക്കുന്നതാരെന്ന അന്വേഷണത്തിൽ, ആ വിളിക്കായി കാത്തിരിക്കുന്നു !ഗഡ്‌വാൾഹിമാലയൻ നിരകളിലെ ഏതോ ഒരത്ഭുതം എന്നെ വിളിക്കുന്നുണ്ട്.ഉത്തരകാശി, ഗംഗോത്രി, യമുനോത്രി, കേദാരം, മുൻസിയാരി ,നാഗ് ടിബ്ബ, കേദാർകാന്ത, ഹര് കി ഡൂൺ, ഇങ്ങനെ ഒരുപാട് സ്ഥലങ്ങൾ മനസ്സിൽ വന്നു പോകുന്നു പക്ഷെ എനിക്കെങ്ങോട്ടാണ് പോകേണ്ടത് എന്ന തീരുമാനം പ്രകൃതിക്കു നൽകുന്നു !

Posted in Travelouge

HATTA – HIKING

20190101_105715
HATTA WATER DAM

“HATTA” – A small Arabian village with green vegetation’s, farms few dams and less rush of homo sapiens this all attracted me to this place and I was waiting for the destination to call me for An HIKE. Another holiday was arrived for that and this time I didn’t make much planning for the trip. All I want to know was is there any public transport available or not? And by god’s grace this time also I found a bus (E-16) going from Al Sabkha bus station to Hatta every day from morning 06:30 am in a regular interval of every three hours. I started my journey in morning 04:30 am from camp because then only I will able to reach Al Sabhka bus station on time. I get my friends vehicle for that and he drops me at a metro station and from there I make to Al sabhka.

 

20190101_100031
DATES FARM

Bus arrived on the correct time and the rush was horrible. As a last passenger I get in to the bus and there is not even place to stand inside the bus. For the first one hour I felt too much sick because of the rush but later it starts decrease and before reaching Hatta there is only 2-3 passengers left in the bus. Hatta is a border village that sharing its border with “Sultanate of Oman”. Hajar Mountains are the main attraction in Hatta the brownish terrains which created the border for UAE & Oman. Bus reached Hatta bus station after a long 3 hour journey. It was around 09:15 I arrived at the Hatta bus station.

20190101_100232
HIKING TRAIL

Immediately after arrived at the bus station, I start hiking towards my first destination which is to the Hatta dam and on the way to Hatta dam I found Hatta hiking trail which goes through the lush green farms, which is a quiet rare seen for me in these nine years of UAE life. These Farms cultivating many type of vegetable’s, some fruits, dates etc. Around a hiking of 15 minutes through this trail it take me to a pigeon farm. A pleasant beauty, I seen there a flock of white pigeons all over flying in front of the farm. And inside the farm there is hens and goats also, I spent few minutes there by capturing the pictures of those white beauties. At last the 45 minutes of hike take me to the bottom of an uphill climb. And Hatta Dam is situated on top of this uphill climb. The climb was not less than 350-400 meters long & I take another 20 odd minutes to climb up.

20190101_100316
VILLAGE HIKE
20190101_100910
VILLAGE HIKE

And after this steep climb I was blessed with the visual of gorgeous water body surrounded with hajar mountain ranges and it looks like a bowl contains pristine green colored water. Hatta kayaking is the main thing to do here. It cost you only 60 dhs for a single seat kayak for unlimited time. Sharing kayaks and boats also available here, which costs is high. I spent around an hour watching the beautiful lake and mountains. There is a huge beautiful painting of HH Sheikh Rashid Al maktoum and HH sheikh Zayed al nahyan in a huge wall of dam. Also there is a huge camping area right down the dam. Those likes out-door camping this place will be a good option in Dubai. After an hour I starts descent. From there I went directly to Hatta heritage village, which need only a half hour hike from Hatta dam.

20190101_101522
PIGEON FARM
20190101_115414
GOAT fARM

Hatta heritage village it’s a reconstruction of traditional mountain village which was opened to public in 2001 after renovation. The village picturing the life style of Dubai before all these today’s most modern developments came.it contains 30 odd buildings and 2-3 watch towers of old-time the village fully look likes a fort. Story lovers must need to visit here because it have many stories to share with you. Around an hour, I spent there to take some beautiful pictures of Hajar Mountains and that old village. From the watch tower, one able to see the full Hatta surrounded by the Hajar Mountains. After the visit I think it’s time to say good-bye to Hatta still more places like Hatta wadi hub and some attractions which I left for my future revisit. And starts another three-hour journey to reach Dubai and from there an hour journey in metro to reach my camp.

“For this journey I spent about 40 dhs and a day in my life, and I got back the beautiful hours full of memories”

20190101_123310
WALI BEDROOM – HERITAGE VILLAGE
20190101_123345
HATTA MAJLIS
20190101_123820
OLD TIME WELL
20190101_124050
CRESOTE BUSH – DESERT PLANT
20190101_124242
HAJAR MOUNTAINS
20190101_124313
WATCH TOWER – HATTA FORT
20190101_124548
CLICK FROM WATCH TOWER
20190101_124928
CLICK FROM WATCH TOWER
20190101_124938
HATTA HERITAGE VILLAGE

 

 

Posted in Travelouge

AL Qudra Desert Hiking

There is some such places in Dubai where you find a perfect hideout from all noises and luxuries. Al Qudra lakes are one of such places where you can stay alone and hide out from all disturbances mentally and physically. It is a man made group of lakes located in the mid desert. For those who likes hiking camping and other outside activities Al Qudra is a good option to do. Also expense wise it’s much cheaper, only if you are ready to walk and have time to use public transport.

20181119_173237The trip was in my mind since last few months but didn’t able to make because of the lack of most important aspect for a journey “TIME”. But as always it’s better late than never I get a day leave on a public Holiday. After knowing this I start planning to make it happen. And there comes the next halt on the planning, its about the transportation? Al Qudra lakes are located in mid of Al Qudra deserts. If you need to get there you must have an own car either you need to rent it. Taxi rent per km is around 7 DHS in UAE and totally it will cost you around 250 dirhams for both sides if decide to take taxi. And I am already decide to make the trip alone and it will be in public transport or hitch hiking!

20181118_093026

After a long search I found one bus passing through this desert area and after getting down of the bus it need a 45 minutes of hike to reach entrance to the lakes. However climate was pretty good from November to Mid-March for hiking. Bus No 67 from Al Ghubaiba to Dubai endurance city is the bus which I traveled, it will take 90 minutes approximately to reach Dubai endurance city and we need to get down on the stop name “Seh as Salam Farm” which is only few stops before the final stop. The bus journey itself was a good experience there is not much peoples are travelling to this area. So the bus was almost quiet empty.

20181118_092317

20181118_092513

The morning was chilly and mist all-around desert altogether a pleasant atmosphere for do a morning walk after getting down of the bus. After a 50 odd minutes of hiking take me to the Al Qudra lakes entrance, where I found one board named it “Falcon Oasis”. There I seen only two big lakes having one bird watching tower and two black swans. But the silence on the shore Compel me to take a walk around the lakes. Spent almost a 15-20 minutes there and decided to move further, another 40 minute of hike through the desert finally guide me to the most beautiful view and  for which I have traveled!

20181118_080721

20181118_082408 “LOVE LAKE”- big Heart Shaped lake having wide range of migratory birds, swans and ducks, the only sound you hear from here was that of birds. And if you are lucky you can see hunter Falcons and other desert wild life’s also. Such a romantic atmosphere is created here make feel you it’s specially made for couples and I only found to be there alone. There I have spent almost 2 + hours more sitting alone on the shore and watching the rose beauties – flamingos those I like most. Black and white swans are roaming all around shores and in lakes. All these hours I missed myself and felt like I was in my dreamland. Many bird watchers & photographers are also there spending hours inside their cars and tents. Sun is getting much brighter and hot as the time runs. So I decide to say good bye to the love lakes and beautiful birds all around there.

20181119_172619

20181118_083427

The return hike through the desert brought me to the main road within an hour & from there luckily I able to got a hitch hike till the creek metro station from a Philippine couples and from there back to room. The simplest beautiful and cheapest hike I ever made. I had to spend only about fifteen dirham’s and eight hours for this hike. what i received back was wonderful memories and a beautiful hike.

Pictures – Samsung S8 – (After went to this place i missed my DSLR very much – but My S8 didn’t make me disappointed fully).